താൾ:Samudhaya mithram 1919.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 ----

ക്കഴിയും. ഇങ്ങിനെ നോക്കിയാൽ ഇവർക്ക് വൈദികവൃത്തിയൊഴിച്ചു മറ്റു ലൌകികാര്യങ്ങളിൽ ഏ ർപ്പെടുവാനുള്ള സമയം വളരെ കുരവാണെന്നു കാണാവുന്നതാണ്. കർമ്മത്തിലുള്ള വൈകല്യത്തെ ഭയപ്പെട്ടു ദേശാന്തരയാത്രകൂടി ഇവർ നിഷിദ്ധമായിട്ടാണു വെച്ചിട്ടുള്ളത്. നമ്പൂതിരിമാരുടെ വാസസ്ഥലങ്ങൾ ഏർപ്പെടുത്തിയിരുന്നത് ഏകോപിച്ചു ഗ്രാമസമ്പ്രദായത്തിലൊ മറ്റൊ അല്ലാതെ അവിടവിടെ വിട്ടു വേർതിരിഞ്ഞായിരുന്നതിനാൽ അതും അവരുടെ ശുചിത്വത്തിന്നും വൈദിക വൃത്തിക്കും വലരെ അനുകൂലമായിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. ഈ വിദം ലൌകികസുഖങ്ങളെല്ലാമുപേക്ഷിച്ചു, വൈദികവൃത്തിയെത്തന്നെ പരമപുരുഷാർത്ഥമായി വിചാരിച്ചും, അനുഷ്ഠിച്ചും പോരുന്ന, ഒരു സമുദായത്തിന്റെ പരിശുദ്ധി, ശാന്തത, ക്ഷമ, സ്വാർത്ഥ പരിത്യാഗം മുതലായ ഗുണങ്ങൾ ഏതു നിലയിലായിരിക്കുമെന്ന് എല്ലാവർക്കും ഒരുവിധം ഊഹിക്കാമല്ലൊ.

വിദ്യാഭ്യാസം.

വിദ്യാഭ്യാസവിഷയത്തിലും നമ്പൂതിരിമാർ കാണിച്ചിരുന്ന ശ്രദ്ധ പ്രത്യേകം പ്രസ്താവയോഗ്യമാണ്. ഏകദേശം നാലു വയസ്സായാൽ ഒരെഴുത്തശ്ശനെ വെച്ചു തങ്ങളുടെ ഉണ്ണികൾക്കും പെൺകിടാങ്ങൾക്കും ഒരുപോലെ എഴുത്ത്, കണക്ക്,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/16&oldid=169564" എന്ന താളിൽനിന്ന് ശേഖരിച്ചത്