7
ണ്ടു മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. ആന്തരശുദ്ധിയാണ് അധികം പ്രധാനമായികരുതിയിരുന്നതെന്ന് അവർ ആചരിച്ചും അനുഷ്ഠിച്ചും പോരുന്ന ഷോഡശക്രിയകൾ, സന്ധ്യാവന്ദനം, പഞ്ചയജ്ഞം
മുതലായ വൈദികധൎമ്മങ്ങളിൽനിന്നു ധാരാളം വെളിവാകുന്നതാണ്. ഇവരിൽ പലരും ജ്ഞാനം,
ഭക്തി, കൎമ്മം എന്നിങ്ങിനെയുള്ള മുക്തിമാൎഗ്ഗങ്ങളിൽ ഓരോന്നിനെ പ്രമാണമാക്കി വെച്ചിരുന്നു എങ്കിലും പരക്കെ അപരിഹാൎയ്യമായി സ്വീകരിച്ചിരുന്നതു കൎമ്മകാണ്ഡത്തേയും അതിൽ തന്നെ നിഷ്കാമകൎമ്മത്തേയുമാണെന്നു പറയാം. ഒരു നമ്പൂതിരിക്കു വെളുപ്പാൻകാലത്തെഴുനേററാൽ പ്രാതഃസ്നാനം, സന്ധ്യാവന്ദനം, ആദിത്യനമസ്കാരം, സ്വാദ്ധ്യായം അല്ലെങ്കിൽ ബ്രഹ്മയജ്ഞം, മാദ്ധ്യാഹ്നികം മുതലായ നിത്യകൎമ്മങ്ങളെക്കൊണ്ടുതന്നെ ഏകദേശം പകൽ പന്ത്രണ്ടു മണിവരെ സമയം കഴിക്കേണ്ടതായിട്ടാണിരിക്കുന്നത്. അതിൻെറ ശേഷം അതിഥികളുണ്ടെങ്കിൽ അവരെ ഊട്ടിയതിന്നുശേഷം താൻ ഭക്ഷണം കഴിക്കുന്നു. അതു കഴിഞ്ഞാൽ പിന്നേയും അവൎക്കു വിശ്രമമില്ല. അദ്ധ്യയനം, അദ്ധ്യാപനം, ഗ്രന്ഥനിൎമ്മാണം മുതലായ സദ്വിഷയങ്ങളെക്കൊണ്ടാന്ന് അവരുടെ പിന്നത്തെ കാലയാപനം. സന്ധ്യയാകുമ്പോഴയ്ക്കു പിന്നെയും കുളിക്കും തേവാരത്തിന്നുമുള്ള സമയമായി
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
