ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samudhaya mithram 1919.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

6

യ്ക്കും അടിച്ചുതളി വേണമെന്നാണ് നിശ്ചയം. ചാണകം കലക്കി നിലം തേയ്ക്കുക; മുററും അടിച്ചുതളിക്കുക; ചുമര്, വാതിലുകൾ, പടികൾ എന്നിവയെ കൂടക്കൂടെ തേച്ചു വെടിപ്പാക്കുക; കിണ്ണം, കിണ്ടി, കരണ്ടി മുതലായ ഗൃഹോപകരണങ്ങളെ വെണ്ണീറുകൊണ്ടും മണ്ണുകൊണ്ടും മററും നല്ലവണ്ണം തേച്ചു ശുചിയാക്കുക; എന്നിങ്ങിനെ ഗൃഹത്തെസ്സംബന്ധിച്ച എല്ലാ സംഗതികളിലും അവർ ശുചിത്വം വളരെ ദീക്ഷിച്ചിരിന്നു. ഇതിൻെറ പുറമെ മതാചാരങ്ങളിൽ പെട്ട ഭസ്മം, ചന്ദനം, പൂവ്വ് ധൂപക്കൂട്ട്, ഹോമം മുതലായവയും ഇല്ലങ്ങളിലെ ശുദ്ധിയെ സംരക്ഷിക്കുന്നതിന്നു വളരെ സഹായിച്ചിട്ടുണ്ടായിരിക്കുമെന്നതിന്നു സംശയമില്ല. ആകപ്പാടെ ഈ വക നിഷ്കൎഷ നിമിത്തം നമ്പൂതിരിമാരുടെ ആരോഗ്യരക്ഷ എത്രയോ തൃപ്തികരമായിരുന്നു എന്നുള്ളത്, എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്. എന്നല്ല ഇന്നും നമ്പൂതിരിസമുദായത്തിൽ മററു സമുദായങ്ങളിലേക്കാൾ വസൂരി, വിഷൂചിക, പനി, മുതലായ സാംക്രമികരോഗങ്ങൾക്കും, ചിരങ്ങു— ചൊറി മുതലായ ചില്ലറ ദീനങ്ങൾക്കും വളരെ കുറവുണ്ടെന്നു പറയുന്നുണ്ടെങ്കിൽ അതു പണ്ടത്തെ ഈയൊരേൎപ്പാടിൻെറ ഫലമാണെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.


വൈദികവൃത്തി.



എന്നാൽ അവർ ഈ ബാഹ്യശൌചംകൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/14&oldid=243003" എന്ന താളിൽനിന്ന് ശേഖരിച്ചത്