താൾ:Samudhaya mithram 1919.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-5-

മ്പ്രദായം ഇവരുടെ ഉദ്ദേശത്തിനു വളരെ യോജിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഭക്ഷണകാര്യത്തിൽ നമ്പൂതിരിമാരേപ്പോലെ ശുചിത്വം നോക്കുന്നവർ വെറെ ഉണ്ടോ എന്നു തന്നെ സംശയമാണ്‌. അപ്പപ്പോൾ പാകം ചെയ്ത സാധനങ്ങളെ മാത്രമേ അവർ ഭക്ഷിച്ചിരുന്നുള്ളൂ. വെള്ളച്ചോറ്, പൊതിച്ചോറ് മുതലായ പഴകിയ സാധനങ്ങളൊന്നും അവർ ഉപയോഗിക്കാറില്ല. ഉപസ്തരണം കൊണ്ട് (നെയ്യുകൊണ്ട്) അന്നശുദ്ധിവരുത്തിയേ അവർ ഭക്ഷിച്ചിരുന്നുള്ളൂ. മദ്യമാംസാദികൾ തീരെ നിഷിദ്ധങ്ങളാണ്‌. സത്വഗുണപ്രധാനങ്ങളായ സസ്യങ്ങളാണ്‌ അവരുടെ ആഹാരസാധനങ്ങൾ. ക്ലിപ്തമായ സമയത്തും മിതമായ രീതിയിലുമായിരുന്നു അവരുടെ ആഹാരസമ്പ്രദായമെന്നുകൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. വെക്കുന്ന ആൾ, വിളമ്പുന്ന ആൾ, പാകം ചെയ്യുന്ന പാത്രം,ഇരിക്കുന്ന സ്ഥലം, ഉണ്ണുവാനുള്ള ഇല എന്നീ വിഷയങ്ങളിൽ കൂടി അവർ ശുചിത്വം കലശലായി ദീക്ഷിച്ചിരുന്നു എന്നറിയുമ്പോൾ തന്നെ അവർക്ക് ഈ കാര്യത്തിൽ എത്രമാത്രം നിഷ്കർഷയുണ്ടായിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാം. ഗൃഹശുചീകരണത്തിലും അവർ ഒട്ടും അശ്രദ്ധ കാണിച്ചിരുന്നില്ല. ദിവസേന കാലത്തും, ഉച്ചക്കും, സന്ധ്യ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/13&oldid=169561" എന്ന താളിൽനിന്ന് ശേഖരിച്ചത്