Jump to content

താൾ:Samudhaya mithram 1919.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--3-- രത്രികം തന്നെയായിരുന്നു. ആ ഒരു കാര്യം സാധിക്കുവാൻ വേണ്ടി മാത്രം അവരിൽ ഏതാനും ചിലർ മേല്പറഞ്ഞ ലൌകികകാര്യങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നു വിചാരിപ്പാനേ തരമുള്ളൂ. ആത്മീയമായ ഉദ്ദേശ്യത്തെ ലക്ഷ്യമാക്കീട്ടാണ്‌ അവരുടെ പൊതുവിലുള്ള ജീവിതസമ്പ്രദായത്തെയെല്ലാം വ്യവസ്ഥപ്പെടുത്തീട്ടുള്ളത്. ഈ ഒരു സംഗതി വിശദമാക്കുന്നതിനു പുരാതനകാലം മുതല്ക്കേ അവർ അനുഷ്ഠിച്ചുപോരുന്ന ആചാരനടപടികളെ ഒന്നെടുത്തു വിവരിക്കുന്നത് ഈ പ്രകൃതത്തിൽ ഒരിക്കലും അനാവശ്യമായി വരില്ലെന്നു വിശ്വസിക്കുന്നു. ശുചിത്വം, വൈദികവൃത്തി, വിദ്യാഭ്യാസം, കുടുംബജീവിതം, സമുദായസ്ഥിതി, അന്യസമുദായക്കാരുമായുള്ള ഇരിപ്പ്, ആചാരപരിഷ്കാരം എന്നിങ്ങനെ ഏതാനും ചില സംഗതികളെയാണ്‌ ഇവിടെ വിവരിക്കാൻ പൊകുന്നത്.


ശുചിത്വം


ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ പരദേശികളെക്കാൾ നിഷ്ടയുള്ളവരാണെന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ ആ അഭിമാനത്തിന്നു പ്രഥമാവകാശികൾ നമ്പൂതിരിമാരാണെന്നു പറയാം. അവർ അതിനെ ആരോഗ്യരക്ഷാമാർഗ്ഗങ്ങളിൽ ഒന്നായി കരുതിയിരുന്നതിന്നു പുറമെ വൈദികവൃത്തിയുടെ ഒരംഗമായിട്ടുകൂ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/11&oldid=169559" എന്ന താളിൽനിന്ന് ശേഖരിച്ചത്