താൾ:Samudhaya mithram 1919.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-2-

ണ്ടായിരുന്ന സ്ഥാനം കേരളത്തെ സംബന്ധിച്ചെടത്തോളം മുഴുവൻ നമ്പൂതിരിമാരാണ്‌ വഹിച്ചിരുന്നതെന്നു പറയാം. എന്നാൽ പരദേശബ്രാഹ്മണരെപ്പോലെ കേവലം വൈദികന്മാരുടെ നില മാത്രമല്ല അവർക്കിവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ഭൂമിയുടമസ്ഥന്മാർ മിക്കവാറും നമ്പൂതിരിമാരായിരുന്നതിന്നുപുറമെ രാജ്യരക്ഷ, ഭടവൃത്തി, നീതിന്യായപരിപാലനം എന്നീ രാജ്യകാര്യങ്ങളിലും അവർ ധാരാളം ഏർപ്പെട്ടിരുന്നു. ഇന്ന് രാജ്യതന്ത്രത്തിൽ മുമ്പിട്ടുനില്ക്കുന്ന പാശ്ചാത്യരാജ്യക്കാരെക്കൂടി വിസ്മയിപ്പിക്കത്തക്കവിധത്തിൽ ജനാധിപത്യഭരണത്തെ ഏറ്റവും പരിഷ്കൃതരീതിയിൽ എത്രയോ നൂറ്റാണ്ടുമുമ്പുതന്നെ നമ്പൂതിരിമാർ സ്വതന്ത്രമായി കേരളത്തിൽ നടത്തിയിരുന്നു എന്നു ഒരൊറ്റ സംഗതിതന്നെ അവരുടെ ലൌകിക പരിഷ്കാരത്തെ ധാരാളം തെളിയിക്കുന്നുണ്ട്. ചുരുക്കിപ്പറയുന്നതായാൽ ലൗകികമായും, വൈദികമായുമുള്ള എല്ലാ വിഷയങ്ങളിലും അവർ മലയാളത്തിൽ മറ്റെല്ലാ സമുദായക്കാരുടെയും ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും.

പുരാതനകാലത്തെ ജീവിതസമ്പ്രദായം.

എന്നാൽ അവരുടെ ജീവിതത്തിന്റെ പരമോദ്ദേശ്യം ഒരിക്കലും ഐഹികമായിരുന്നില്ല; പാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/10&oldid=169558" എന്ന താളിൽനിന്ന് ശേഖരിച്ചത്