താൾ:Samudhaya bhodham 1916.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കിൽ അതുകൾ രണ്ടോ, മൂന്നോ അതിലധികമോ മാസങ്ങൾ കഴിഞ്ഞതിന്റെ ശേഷം നൂററുക്കൊന്നു വീതം അറിയാനിട വന്നാൽ ഭാഗ്യം എന്നല്ലാതെ മുഴുവൻ സംഗതിയും അപ്പഴപ്പോൾ സവിസ്തരമായി അറിയുന്നുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ലാ.

അല്ലയോ മാന്യന്മാരേ, ഒന്നുകൊണ്ടും ഇംഗ്ലീഷുഭാഷ പഠിച്ചിട്ടും അതിനെ മാനിച്ചിട്ടും അശേഷം ആവശ്യമില്ലാത്തതായ സ്വതന്ത്രരാജ്യങ്ങളിൽ പോലും ഇംഗ്ലീഷുവിദ്യാഭ്യാസം വളരെ നിഷ്കൎഷയായി ചെയ്യിക്കുന്നുണ്ട്. അതിന്റെ പ്രധാനകാരണം മുൻ പ്രസ്താവിച്ച ആ ഭാഷയിലുള്ള ഗ്രന്ഥസുഭിക്ഷം തന്നെയാണ്. ആ വക ഗ്രന്ഥങ്ങളെയെല്ലാം അവരവരുടെ സ്വഭാഷയിൽ ആക്കിത്തീൎക്കുന്നതിനു ഒരു പത്തു പുരുഷാന്തരക്കാലം യത്നിച്ചാലും സുസാദ്ധ്യമല്ലെന്നു അവൎക്കു നല്ല ബോദ്ധ്യമുള്ളതുകൊണ്ടും ആ ഭാഷ തന്നെ അഭ്യസിപ്പിക്കുന്നതു എളുപ്പമെന്നു കണ്ടതുകൊണ്ടുമാണ്. അങ്ങിനെ സകല മഹാശക്തികൾ കൂടിയും ഇത്ര കൊണ്ടാടുന്ന ഒരു ഭാഷയെ ഈ ഭൂമിയിൽ ഒരു മൂലയുടെ അററത്തു വസിക്കുന്നവരും ഏററവും സംഖ്യ ചുരുങ്ങിയവരുമായ നാമാകുന്ന മലയാളബ്രാഹ്മണവൎഗ്ഗക്കാർ മാത്രം നാം പിടിച്ച മുയലിന്നു കൊമ്പു രണ്ടെന്നു പറയുന്നതുപോലെ മൎക്കടമുഷ്ടി പിടിച്ചുകൊണ്ടിരുന്നിട്ടു എന്താണു പ്രയോജനമുണ്ടാകുവാനുള്ളതെന്നും അതുകൊണ്ടു നമുക്കു ഗുണമോ ദോഷമോ എന്നുമുള്ള സംഗതികളെ നിങ്ങൾ തന്നെ സാവധാനത്തിൽ നല്ലപോലെ പൎയ്യാലോചിച്ചു തീൎച്ചപ്പെടുത്തുവിൻ!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/95&oldid=169555" എന്ന താളിൽനിന്ന് ശേഖരിച്ചത്