രാജ്ഞിധൎമ്മിണിധൎമ്മിഷ്ഠാഃ
പാപേപാപരതാസ്സദാ
രാജാനമനുവൎത്തന്തേ
യഥാരാജാതഥാപ്രജാഃ
അതിനാൽ ഇപ്പോൾ നമ്മെ ഭരിച്ചു പോരുന്നത് ഇംഗ്ലീഷു രാജാവാകയാൽ അദ്ദേഹത്തിന്റെ ഭാഷയ്ക്കു പ്രാബല്യം ഉണ്ടായതിനെപ്പററി അത്ഭുതപ്പെടുവാനുമില്ലാ. അതുകൊണ്ടുതന്നെയാണ് ഇംഗ്ലീഷു ഭാഷ പഠിക്കുന്ന കാൎയ്യത്തിൽ നമ്മളുടെ ശ്രദ്ധയും കൂടി പതിയേണമെന്നു ഞാൻ നിങ്ങളോടു ശുപാൎശ ചെയ്യുന്നത്.
വിശേഷിച്ച് ഇപ്പോഴത്തെപ്പോലെത്തന്നെ ഇംഗ്ലീഷുഭാഷാഭ്യാസത്തിൽ നമ്മൾ വൈമുഖ്യം കാണിക്കുന്നു എന്നു വരികിൽ നാം വെട്ടിത്തെളിയിക്കേണമെന്നു വിചാരിക്കാൻ ആലോചിക്കുന്നതായ നമ്മുടെ അഭ്യുദയമാൎഗ്ഗം കുറേക്കൂടി ദുൎഗ്ഗമമായിത്തന്നെ വരുവാനെ എടയുള്ളു.
അതിനു ദൃഷ്ടാന്തം എന്തെന്നാൽ നാം ഏതെങ്കിലും ഒരു സംഗതിക്കു ഗവൎമ്മേണ്ടിലേക്കു ഒരു ഹരജി കൊടുക്കേണ്ടതായി വരുന്നു എങ്കിൽ അത് ഇംഗ്ലീഷുഭാഷയിലായിരുന്നാലല്ലാതെ അധികൃതന്മാരുടെ ശ്രദ്ധക്കു വിഷയീഭവിക്കുകയില്ലെന്നായിത്തീൎന്നിരിക്കകൊണ്ടു നമുക്കു അന്യസഹായം ആവശ്യപ്പെടേണ്ടി വരുന്നതും അതിലേക്കു തക്ക ഒരു സംഖ്യ ഫീസ്സു കൊടുക്കേണ്ടി വരുന്നതായ ഒരു നഷ്ടത്തിന്നു പുറമെ നാം നമ്മുടെ സ്വഭാഷയിൽ പറഞ്ഞു കൊടുക്കുന്ന സംഗതികളെ വേറൊരു വിധത്തിൽ തെററി ധരി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |