വും അവർ സമ്പാദിച്ചിരുന്നതായ ധനവും തമ്മിൽ വളരെ അന്തരമുണ്ട്. അവർ ഒരുത്തമധനമായി വിചാരിച്ചുപോന്നിരുന്നതു വിദ്യയായിരുന്നു എന്നും, അതു നാം അതിക്ലേശം ചെയ്തു സമ്പാദിച്ചുവരുന്ന യഥാൎത്ഥമായ ധനത്തേക്കാൾ ഏററവും ശ്രേഷ്ഠതയുള്ളതും, സമ്പാദിക്കാൻ ശ്രമം ഉണ്ടെങ്കിലും അതിന്റെ പരിപാലനത്തിൽ വേണ്ടിവരുന്ന അദ്ധ്വാനത്തിന്നു വളരെ ലാഘവം ഉണ്ടാകുന്നതുമാണെന്നും താഴെ കാണിക്കുന്ന മഹാകവിപ്രയോഗം തന്നെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
'നരാജഹാൎയ്യം നതുചോരഹാൎയ്യം
നഭ്രാതൃരാജ്യം ന കരോതിഭാരം
വ്യയേകൃതേവൎദ്ധതഏവനിത്യം
വിദ്യാധനം സൎവധനാൽ പ്രധാനം'
ഇങ്ങിനെയുള്ളതുകൊണ്ടുതന്നെയായിരിക്കണം യഥാൎത്ഥധനത്തേക്കാൾ വിദ്യാസമ്പാദനത്തിൽ അവർ ജാഗരൂകരായിരുന്നതെന്നു നമുക്കൂഹിക്കാം.
വിദ്യാധനത്തിനു മുൻവിവരിച്ച വിശിഷ്ടഗുണങ്ങൾ കൂടാതെ വേറെയും ചില ഗുണങ്ങൾ കൂടിയുണ്ടെന്നു ഒരിംഗ്ലീഷുപണ്ഡിതൻ ദൃഷ്ഠാന്തരൂപേണ താഴെ പറയും പ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ടു. അതായത് നാം വല്ല അപകടത്തിലും അകപ്പെടുവാൻ ഭാവിക്കുമ്പോൾ അതിൽ നിന്നും നമ്മെ രക്ഷിക്കുന്നതിനു വേണ്ട സാരോപദേശം ചെയ്തു തരുന്നതിന്നും, സംഗതിവശാൽ നാം കോപിഷ്ഠന്മാരാകുന്നു എങ്കിലും സദുപദേശംകൊണ്ടു നമ്മെ സമാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |