താൾ:Samudhaya bhodham 1916.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യില്ലെങ്കിൽ എങ്ങിനെയുണ്ടാകും? ഈ ഒരു ശക്തിയില്ലെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ ഭേദമെന്നുള്ളതു " വിദ്യാവിഹീനഃ പശുഃ" എന്നുള്ള പ്രാചീനവാക്യം തന്നെ നമ്മെ മനസ്സിലാക്കുന്നുണ്ട്. ഒരു മനുഷ്യനു എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നാലും വിദ്യാഭ്യാസമില്ലെങ്കിൽ ആൎക്കും വാസ്തവമായ ബഹുമാനം ഉണ്ടാകുന്നതല്ലെന്നും നേരെ മറിച്ചു എത്ര ദരിദ്രനായിരുന്നാലും വിരൂപനായിരുന്നാലും വിദ്വത്വം ഉണ്ടെങ്കിൽ സകലജനങ്ങളും ആയാളെ പൂജിക്കാതിരിക്കയില്ലെന്നും ഞാൻ പ്രത്യേകം പറയേണമെന്നില്ലല്ലൊ. 'വിദ്വാൻ സൎവ്വത്ര പൂജ്യതേ' എന്നല്ലേ പ്രമാണം? അതുകൊണ്ടു മനുഷ്യരായി ജനിച്ചാൽ വിദ്യാസമ്പാദനത്തിൽതന്നെയാണ് ശ്രദ്ധാലുക്കളായിരിക്കേണ്ടതെന്നുള്ളതിനു സംശയമില്ല. പൂൎവ്വികന്മാരെപ്പോലെ തന്നെ വിദ്യാസമ്പാദനത്തിന്നു നമ്മെക്കൊണ്ടു സാധിക്കുമൊ എന്നു സശയിക്കുന്നു എങ്കിൽ അതും ആവശ്യമില്ലാത്തതാണ്. നാം നിരന്തരോത്സാഹികളായി ശ്രമിച്ചാൽ എന്തു കാൎയ്യമാണു സാദ്ധ്യമല്ലാതെ വരുന്നതു?

നാം പൂൎവ്വികന്മാരുടെ ശ്രമത്തെ ഒരു കാൎയ്യത്തിൽ മാത്രമല്ലാതെ പിൻതുടരുന്നതിനു ബദ്ധകങ്കണന്മാരായിരിക്കുന്നുണ്ടൊ? ആയതു ധനസമ്പാദനത്തിൽത്തന്നെയല്ലേ? ഇങ്ങിനെ പറഞ്ഞതുകൊണ്ടു നമ്മുടെ പൂൎവ്വികന്മാർ നമ്മെപ്പോലെതന്നെ ധനേച്ഛുക്കളായിരുന്നു എന്നു ആരും തെററിദ്ധരിച്ചു പോകരുത്. നാം സമ്പാദിക്കുന്ന ധന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/90&oldid=169550" എന്ന താളിൽനിന്ന് ശേഖരിച്ചത്