നമ്മുടെ സമുദായം പല പ്രകാരത്തിൽ കീർത്തിപ്പെ ട്ടതും; ആ കീർത്തി ഏതുകാലം മുതല്ക്കാണുണ്ടായിത്തുടങ്ങി യതെന്നു നിശ്ചയിക്കുവാൻ കഴിയാത്തവിധം അത്ര പുരാ തനമായിട്ടുള്ളതും ആകുന്നു. നമ്മുടെ സമുദായക്കാർ ഈ കേരളദേശത്തുതാമസം തുടങ്ങിയ നാൾ മുതൽ ഇതരസ മുദായക്കാരിൽ നിന്നു വിലക്ഷണങ്ങളായ അനേകം ഉൽ ക്കർഷഹേതുക്കൾ അവർക്ക് ഉണ്ടായിട്ടുണ്ട്. കേരളത്തിൽ പണ്ടു ഗ്രാമഭരണം നടന്നിരുന്ന കാലത്തു രാജ്യഭരണകാ ര്യങ്ങൾക്കു കൂടി നമ്പൂതിരിമാർ നിപുണന്മാരായിരുന്നു എ ന്നും, രാജ്യഭാരം നടത്തുവാനുള്ള പെരുമാക്കന്മാരെ പരദേ ശങ്ങളിൽ പോയി തിരഞ്ഞുപിടിച്ചു കൊണ്ടുവന്നു കേരള ത്തിൽ വാഴിച്ചിരുന്നു എന്നും മററും ചരിത്രപ്രസിദ്ധങ്ങ ളാണല്ലോ.
നമ്മുടെ സമുദായത്തിന്ന് അസാമാന്യമായ ദ്രവ്യസ
മ്പത്ത് ഉണ്ടായിരുന്നു. എന്നുമാത്രമല്ല, നമ്മുടെ പൂർവ്വ
ന്മാർ വിദ്യയെ സർവ്വാത്മനാ ആദരിച്ചുകൊണ്ടിരുന്നു. ലോ
കമെങ്ങും കീർത്തി നേടിയ വിദ്വാന്മാർ, സന്ന്യാസിമാർ,
കവികൾ മുതലായവർ ഈ സമുദായത്തിൽ അനവധി
പേർ ഉണ്ടായിരുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |