യാളബ്രാഹ്മണരിൽ വിദ്വാൻ എന്ന സ്ഥാനത്തു ഭദ്രം തന്നെ വെയ്ക്കേണ്ടിവരുമെന്നുള്ളതിനും സംശയമില്ല. നമ്മൾ പരമ്പരയായി അഭ്യസിച്ചുവരുന്ന വിദ്യ വേദമാണല്ലോ. അതു ബ്രാഹ്മണൎക്കു അത്യാവശ്യം വേണ്ടതുതന്നെയാണ്. പക്ഷെ നാം അതിന്റെ അൎത്ഥത്തെ ഗ്രഹിക്കാൻ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ സകല ശാസ്ത്രങ്ങൾക്കും, എന്നുതന്നെയല്ലാ നാം കാണുന്നതായ സകല വസ്തുക്കൾക്കും ആധാരമായിട്ടുള്ളതു വേദമാകുന്നു.
വേദത്തിൽ പറയാത്തതായ യാതൊന്നും മുമ്പു നടന്നിട്ടും ഇനി നടക്കുന്നതായിട്ടും ഇല്ല. അതുകൊണ്ടു വേദത്തിന്റെ തത്വം തന്നെയാകുന്നു പരബ്രഹ്മം. ബ്രഹ്മബോധം ഉണ്ടാകേണമെങ്കിൽ വേദത്തിന്റെ സാരം ഗ്രഹിക്കാൻ വേണ്ട ശ്രമം ചെയ്യേണ്ടതാണ്. അത്ര ഭഗീരഥപ്രയത്നം ചെയ്തു വിദ്വത്ത്വം സമ്പാദിച്ചു വേദത്തിന്റെ സാരം ഗ്രഹിച്ചിട്ടു എന്താവശ്യമെന്നു വിചാരിച്ചിട്ടായിരിക്കാം അതിലേക്കു ശ്രദ്ധ വെയ്ക്കാത്തതെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
എന്നാൽ വേദസാരം ഗ്രഹിക്കാത്തതായ ഒരുവനേയും ശരിയായ വിദ്വാനെന്നു ഖണ്ഡിതമായി പറയുന്നതിലേക്കു തരമില്ല. അതിനാൽ നാമും ഭഗീരഥപ്രയത്നം ചെയ്തിട്ടെങ്കിലും നമ്മുടെ പൂൎവ്വികന്മാരെപ്പോലെ വിദ്വത്വം സമ്പാദിക്കേണ്ടതിലേക്കു ശ്രമിക്കേണ്ടതാണ്. വിദ്യയാണല്ലോ മനുഷ്യരുടെ യഥാൎത്ഥമായ കണ്ണുകൾ. എന്നു തന്നെയല്ലാ കാൎയ്യാകാൎയ്യവിവേചനാശക്തിയും വിദ്യ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |