യും ഒന്നായി ഒരാചമനം കൊണ്ടു നിൎജ്ജലപ്രായമാക്കി തീൎത്തു എന്നു ഒരു വിദ്വാൻ വളരെ അഭിമാനത്തോടുകൂടി പറഞ്ഞിട്ടുള്ളതായി നാം കേൾക്കുമ്പോൾ അയളുടെ ആ വൃഥാപ്രലപനത്തെ എന്തുപോലെയാണു വിചാരിക്കുന്നത്, അതുപോലെയല്ലാതെ മററുള്ളവരും നമ്മെപ്പററി വിചാരിക്കുമോ? അതിനാൽ നാം ചെയ്യേണ്ടതു നമ്മുടെ പൂൎവ്വികന്മാർ അവരുടെ ഉത്സാഹശീലത്താൽ സമ്പാദിച്ചുവച്ചിട്ടുണ്ടായിരുന്ന യശസ്സിനെ ഇല്ലായ്മ ചെയ്യാതെ എന്നെന്നേക്കും നിലനിറുത്തത്തക്ക വിധത്തിൽ വേണ്ട ഏൎപ്പാടു ചെയ്യേണ്ടതാണെന്നും, അങ്ങിനെ ചെയ്തു എങ്കിലല്ലാതെ ഇരുനൂറു കൊല്ലങ്ങൾക്കു മുമ്പു നമ്മുടെ സമുദായത്തിന്റെ സ്ഥിതി വളരെ ഉൽകൃഷ്ടാവസ്ഥയിലായിരുന്നല്ലോ എന്നും മററും ഉള്ള വിചാരങ്ങളെക്കൊണ്ടു മനസ്സിനെ മലിനപ്പെടുത്താതെ കഴിക്കാൻ തരപ്പെടുകയില്ല എന്നും ഉള്ള സംഗതി നിൎവ്വിവാദമായിട്ടുള്ളതാകുന്നു.
ഇപ്രകാരം പറഞ്ഞതുകൊണ്ടു നമ്മുടെയിടയിൽ വിദ്വാന്മാർ ഇല്ലെന്നു പറയുന്നു എന്നു നിങ്ങൾ വിചാരിച്ചുപോകരുത്. പുരാതനകാലത്തെ അപേക്ഷിച്ചു നോക്കുമ്പോൾ എണ്ണത്തിലും വണ്ണത്തിലും വളരെ കുറവാണെന്നും, എല്ലാവരെയും ഒന്നിച്ചു കണക്കാക്കുന്നതായാൽ തന്നെ നമ്മുടെ കൈവിരലുകൾ ധാരാളം മതിയാകുമെന്നും മാത്രമേ ഞാൻ പറയുന്നുള്ളൂ. ഇങ്ങിനെ കുറെക്കാലവും കൂടി നാം മടിയന്മാരായിരുന്നു എങ്കിൽ മല
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |