മായുള്ളതിനെ സ്വീകരിക്കുന്നതിനും മഹാജനങ്ങളോടു ഭക്തിബഹുമാനപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു. നമ്മുടെ വാസഭൂമിയായ കേരളരാജ്യം ഏകദേശം ഒന്നുരണ്ടു നൂററാണ്ടുകൾക്കു മുമ്പുവരെ വിദ്വാന്മാരെക്കൊണ്ടു അലങ്കരിക്കപ്പെട്ടിരുന്നതും, തന്നിമിത്തം അന്യരാജ്യക്കാൎക്ക് അസൂയയെ ദിനംപ്രതി വൎദ്ധിപ്പിച്ചുകൊണ്ടിരുന്നതും ആയ ഒരു പുണ്യഭൂമി ആയിരുന്നു എന്നതിനു സംശയമില്ല. അക്കാലങ്ങളിൽ ഉണ്ടായിരുന്ന വിദ്വാന്മാർ മിക്കവരും നമ്മുടെ സമുദായത്തിൽ ഉൾപ്പെട്ടവർ ആയിരുന്നു എന്ന ഏകസംഗതി നമുക്കു എത്ര ഉത്സാഹത്തേയും അഭിമാനത്തേയും ആണ് ഉണ്ടാക്കുന്നത്! പക്ഷെ ആ വക അഭിമാനവും ഉത്സാഹവും അത്ര സാരമുള്ളതായി വിചാരിപ്പാനില്ലെന്നും, അന്യന്മാൎക്കു നമ്മളെപ്പററി ഒരു പരിഹാസത്തിനു കാരണമാക്കിത്തീൎക്കുവാൻ മാത്രമേ ഉപയോഗമുള്ളൂ എന്നുമാണു തോന്നുന്നത്. എന്തെന്നാൽ കഴിഞ്ഞ കാൎയ്യത്തെപ്പററി ആ സന്തോഷിക്കുന്നതും സന്തപിക്കുന്നതും ഒരു മാതിരി മൂഢലക്ഷണമാണെന്നാണ് ഇപ്പോഴത്തെ ബോദ്ധ്യം. നമ്മുടെ പൂൎവ്വികന്മാർ ഈ കേരളത്തിലേക്കു ഉണ്ടാക്കിത്തീൎത്തിട്ടുണ്ടായിരുന്ന യശസ്സിനെ പിൻതുടൎച്ചാവകാശവഴിക്കു നാം കൈവശംവെച്ചു സൂക്ഷിച്ചു പോന്നിരുന്നു എങ്കിൽ, നമുക്കു ന്യായമായി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാമായിരുന്നു. അപ്രകാരം ചെയ്യാതെ കേവലം അഭിമാനിക്കുന്നതു എന്തുപോലെ എന്നാൽ, അഗസ്ത്യൻ മുത്തച്ഛൻ ഏഴു സമുദ്രത്തേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |