താൾ:Samudhaya bhodham 1916.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

തെ യോഗക്ഷേമപത്രത്തിൽ പ്രസിദ്ധപ്പെടുത്തുവാൻ മഹാസഭ ശ്രമിക്കേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു. പത്രത്തിൽ പ്രസിദ്ധപ്പെടുത്തേണമെന്നു പറഞ്ഞതിന്റെ താല്പർയ്യം വളരെ ജനങ്ങളുടെ ദൃഷ്ടിയിൽ പെട്ടുകൊള്ളട്ടെ എന്നു മാത്രമേയുള്ളു. എന്തു സാധനവും കലക്കിത്തെളിയിച്ചാൽ അധികം നന്നായിരിക്കുമെന്നുള്ള തത്വം സുപ്രസിദ്ധമാണല്ലോ. സഭയെപറ്റി ഇപ്രകാരം ഒരു നിരൂപണം ഞാൻ ഇപ്പോൾ എഴുതി വായിച്ചതിൽനിന്നും എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്കു വല്ലതും കാർയ്യമെന്നു തോന്നുകയോ അതിനെ സ്വീകരിക്കുകയോ ചെയ്താൽ എന്റെ ആ ശ്രമം സഫലമായി എന്നുമാത്രം പറഞ്ഞുകൊണ്ടും സഭ്യന്മാരായ നിങ്ങൾക്കു എല്ലാം ഹൃദയപൂർവ്വം വന്ദനം പറഞ്ഞുകൊണ്ടും ഈ ഉപന്യാസത്തെ ഉപസംഹരിച്ചുകൊള്ളുന്നു.

വി.എസ്. നാരായണൻ നമ്പൂതിരി.

൮. വിദ്യാഭ്യാസം.

വിദ്യാഭ്യാസത്തിന്റെ ആവശ്യകതെപറ്റിയാണു രണ്ടു വാക്കു പറയണമെന്നു ഞാൻ വിചാരിക്കുന്നത്. ഇതിൽ വല്ല സംഗതിയും യുക്തിക്കു യോജിക്കാത്തവയായിട്ടോ, അനാവശ്യമെന്നു തോന്നുന്നുവയായിട്ടോ ഉണ്ടെങ്കിൽ അതുകളെ ദുരീകരിക്കുന്നതിനും, അംഗീകാരയോഗ്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/86&oldid=169545" എന്ന താളിൽനിന്ന് ശേഖരിച്ചത്