അതുകൊണ്ടു ഈ സഭയുടെ ഉദ്ദേശം ഇന്നതാണെന്നു അറിഞ്ഞുകൂടാത്തവർ വല്ലവരും ഉണ്ടെങ്കിൽ അവരുടെ ആവശ്യത്തിനായി അതിനെ ഇവിടെ സമഷ്ടിയായി ഒന്നു പറയാം. (1) നമ്പൂതിരിമാൎക്കു വിദ്യാഭ്യാസസംബന്ധമായും ധൎമ്മാചാരസംബന്ധമായും ഉള്ള അഭിവൃദ്ധി ഉണ്ടാക്കി കൊടുക്കുകയും, (2) ഈ ഉദ്ദേശം തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷുമലബാർ എന്നീ മൂന്നു ഗവൎമ്മേണ്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നീതിന്യായങ്ങളേയും രാജ്യതന്ത്രനിൎമ്മാണസ്ഥിതിയേയും അനുസരിച്ചു സാധിപ്പിച്ചു കൊടുക്കുകയും, (3) നമ്പൂതിരിമാർ അധികമായി അധിവസിച്ചുവരുന്ന ദിക്കുകളിൽ ഉപസഭകൾ സ്ഥാപിക്കുകയും അവകളുടെ അധികാരത്തിൻകീഴിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും മററു വേണ്ട സുഖസൌകൎയ്യങ്ങൾ എല്ലാം ഉണ്ടാക്കിക്കൊടുക്കുകയും ആകുന്നു. ഈ ഉദ്ദേശപ്രകാരം നമ്മുടെ മഹാസഭയ്ക്കും ഉപസഭയ്ക്കും എന്നാണോ പ്രവൎത്തിക്കുവാൻ സംഗതിവരുന്നത് അന്നാണ് നമ്മുടെ സഭയും സമുദായവും അഭ്യുദയത്തെ പ്രാപിക്കുക. അതിനാണു നാമെല്ലാം ഒത്തൊരുമിച്ചു സദാ പ്രയത്നിക്കേണ്ടതും. നമ്മുടെ പ്രയത്നത്തിന്റെ ഫലത്തെയാണു നാം എപ്പോഴും പ്രതീക്ഷിച്ചിരിക്കേണ്ടതും..
നമ്പൂതിരിയോഗക്ഷേമസഭയുടെ വ്യാപ്തിയെ ആലോചിച്ചു നോക്കുന്നതായാൽ പ്രസ്തുതസഭയ്ക്കു ഇപ്പോൾ ഉപസഭകൾ തീരെയില്ലെന്നു തന്നെ പറയാം. കന്യാകു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |