നമ്മുടെ നമ്പൂതിരിയോഗക്ഷേമസഭ ആരംഭിച്ചതു 1088- മാണ്ടു കുംഭമാസം 18 - ൹യാണെന്നു പറഞ്ഞാൽ നാം നമ്മുടെ ദീൎഗ്ഘനിദ്രയിൽനിന്നു കുറച്ചൊന്നുണന്നു കണ്ണുമിഴിക്കുവാൻ തുടങ്ങീട്ടു കൊല്ലം എട്ടു മാത്രമേ ആയിട്ടുള്ളൂ ഏന്നു കാണുന്നുണ്ടല്ലോ. ഈ ചുരുങ്ങിയ എട്ടുകൊല്ലത്തിനകത്തു നമ്മുടെ സഭയും സമുദായവും എന്തെന്നില്ലാത്ത ഒരു അവസ്ഥാന്തരത്തെ പ്രാപിച്ചിട്ടുണ്ടെന്ന് ഏവരും സമ്മതിക്കുന്നുണ്ട്. നമ്മുടെ സമുദായത്തിൽ പെട്ടവരിൽത്തന്നെ ചിലർ സഭയെ വെറുക്കുന്നുണ്ടെന്നും എനിക്കറിയാം. നാം ഇപ്പോൾ സഭ കൂടുന്നതും പ്രസംഗിക്കുന്നതും എല്ലാം നമ്മുടെ ഒരുമാതിരി ഉറക്കഭ്രാന്തിയാണെന്നു പക്ഷെ ഞാൻ സമ്മതിക്കാം. എന്നാൽ സഭയെ വെറുക്കുന്നവർ പറയുംപ്രകാരം ഇതെല്ലാം നമ്മുടെ മുഴുഭ്രാന്താണെന്നു ഞാൻ ഒരിക്കലും സമ്മതിക്കുന്നതല്ല. നമ്പൂതിരിയോഗക്ഷേമമഹാസഭകൊണ്ടു നമ്പൂതിരിമാൎക്കു ഗുണമോ ദോഷമോ ഏതാണുണ്ടാകുന്നതെന്നു പത്രങ്ങൾ വായിക്കുന്നവരോടും ഈ കഴിഞ്ഞ വാൎഷികയോഗത്തിൽ പങ്കു കൊണ്ടിട്ടുള്ള സമുദായസ്നേഹികളോടും ഇനി പ്രത്യേകിച്ചു പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടെന്നു തോന്നുന്നില്ലാ. ഇതു രണ്ടും ചെയ്യാത്തവരോടും വാസ്തവത്തിൽ ഒന്നും പറയേണ്ടതില്ല. നമ്പൂതിരിയോഗക്ഷേമസഭയുടെ ഉദ്ദേശവും സമ്പ്രദായവും പറഞ്ഞു മനസ്സിലാക്കേണ്ടതായചുമതല തൽപ്രവൎത്തകന്മാൎക്കുണ്ട്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |