താൾ:Samudhaya bhodham 1916.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ദേഹം ജനങ്ങൾക്കും രാജ്യത്തിനും, ക്ഷേമകാരിയല്ലെന്നു എന്നാണൊ അധികപക്ഷം ജനങ്ങൾക്കു ബോദ്ധ്യം വരുന്നത്, അന്നു അദ്ദേഹത്തെ സിംഹാസനഭ്രഷ്ടനാക്കുവാനും ആ മഹാസഭയ്ക്കു അധികാരമുണ്ട്. ഇതിൽനിന്നും നാം എന്തു ഗ്രഹിക്കുന്നു? സഭയ്ക്കു ഒരുവനെ രാജാവാക്കുവാനും അല്ലാ താക്കുവാനും അധികാരമുണ്ടന്നല്ലയോ?

സഭയും ഇൻഡ്യാഭരണവും


അലാവുദ്ദീൻ, ടൈമൂർ, അറംഗസീബ്, ടിപ്പു തുടങ്ങിയുള്ള ക്രൂരമഹ മ്മദീയനേതാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ഇരുന്നിരുന്ന ആ പുരാതനകാലത്തു നമ്മുടെ മാതൃഭൂമിയായ ഈ ഇൻഡ്യ എത്ര പീഡിതയായിരുന്നു? 'കയ്യൂക്കുള്ളവൻ കാൎയ്യക്കാരൻ' എന്നായിരുന്നില്ലയൊ അന്നത്തെ നയം? തന്നിമിത്തം നമ്മുടെ എത്ര സഹോദരങ്ങൾക്കാണു അകാലമൃതി സംഭവിച്ചിട്ടുള്ളത്? ഇവയെ എല്ലാം ഇല്ലായ്മ ചെയ്തതു ഏതൊരു ശക്തിയുടെ ശക്തിയാണെന്നാണു വിചാരിക്കുന്നത്? ആ ശക്തിക്കു എന്തെന്നില്ലാത്ത ഒരു മാഹാത്മ്യം ഉണ്ടെന്നോ ഇല്ലെന്നൊ ഏതാണ തീൎച്ചപ്പെടുത്തുന്നത്? ആവട്ടെ; എന്നാൽ ആ ശക്തിയുടെ സ്വഭാവത്തെപ്പറ്റിയും, മാഹാത്മ്യത്തെപ്പ റ്റിയും കുറഞ്ഞൊന്ന് ഞാൻ തന്നെ ഇവിടെ പറയാം.

എന്നാണു ഇൻഡ്യക്കു സഭാലക്ഷ്മിയുടെ തേജസ്സു ഏൽക്കുവാൻ സംഗതി വന്നത്, അന്നായിരുന്നു മേൽ പറയപ്പെട്ട ദുഷ്ടകൃത്യങ്ങൾ പൊടുന്നനവെ നിന്നുപോയത്. പാർല്ലിമെന്റുസഭയുടെ പ്രകാശം ഇൻഡ്യയിൽ തട്ടിയ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/80&oldid=169539" എന്ന താളിൽനിന്ന് ശേഖരിച്ചത്