സഭയെപറ്റി ചില ചിന്തകൾ
ദൈവകോപംകൂടി ഉണ്ടാകയില്ലയോ? എന്തിനധികം പറയുന്നു; ഇതിനെല്ലാം മുഖ്യകാരനം നമ്മുടെ സമുദായത്തിന്റെ ദുർദ്ദശാപരിപാകം ഒന്നുമാത്രമന്നേ ഞാൻ കാണുന്നുള്ളു.
സഭയും, വിദേശീയരാജ്യങ്ങളും
'കേരളം' പണ്ടു നമ്പൂതിരിമാർ സഭമുഖേനയാണ് ഭരിച്ചുവന്നിരുന്നത് എന്നു ഞാൻ ആദ്യം പറഞ്ഞിട്ടുണ്ടല്ലൊ. അതുപോലെ സഭമുഖേന രാജ്യം ഭരിക്കുന്ന സമ്പ്രാദായം വിദേശീയ രാജ്യങ്ങളിൽ ഇന്നും ഒട്ടും അപൂർവമല്ല. ആകൃതികൊണ്ടും, ജനസംഖ്യകൊണ്ടും യഥാർത്ഥപരിഷ്കാരത്തിന്റെ വർദ്ധന നിമിത്തം ഉണ്ടാകാവുന്ന സുഖസൗകർയ്യങ്ങളെകൊണ്ടും ഇൻഡ്യയേക്കാൾ ഔന്നത്യം സിദ്ധിച്ചിട്ടുള്ള എത്ര വിദേശീയരാജ്യങ്ങളാണ് ഇന്നു സഭയുടെ അധികാരത്തിൻ കീഴിൽ ഭരിക്കപ്പെട്ടുവരുന്നത്? ഉദാഹരണമായി, അമേരിക്ക,ഫ്റാൻസു, ചൈനാ തുടങ്ങിയുള്ള രാജ്യങ്ങളുടെ ഭരണസമ്പ്രദായത്തെ എടുക്കാം. അമേരിക്കാ, ഫ്രാൻസു, ചൈനാ മുതലായ രാജ്യങ്ങളുടെ അധിപതികൾ എന്നും ഒരു കുഡുംബത്തിലുള്ളവരായിരിക്കയില്ല.
പാരമ്പർയ്യവഴിക്കു രാജ്യാധിപത്യം ലഭിക്കുന്ന പതിവുമേപ്പറയപ്പെട്ട രാജ്യങ്ങളിൽ തീരെയില്ല. അതാതു രാജ്യനിവാസികൾ യഥാകാലം സഭകൾ കൂടുകയും, ആ സഭകളിൽ വെച്ചു അടുത്ത നാലു കൊല്ലത്തെ (അധികം നന്നാലും കൊല്ലത്തേക്കാണു നിശ്ചയിക്കുക പതിവ്) ഭരണത്തിനു ഒരു യോഗ്യപുരുഷനെ തിരഞ്ഞെടെക്കയും ചെയ്യും.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |