താൾ:Samudhaya bhodham 1916.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

ക്കന്മാർ നമ്പൂതിരിമാരാണെന്നും, അന്നു അവർ 'കേരള' ത്തെ ഭരിച്ചിരിരുന്നതു നാലു 'കിഴക'മായി ഒട്ടാകെയുള്ള 'കേരള' ത്തെ വിഭാഗംചെയ്തു ആ 'കഴകങ്ങൾ' മുഖാന്തരമായിരുന്നു എന്നും, 'കേരളോലപത്തി'യിൽ പ്രസ്താവിച്ചിരിക്കുന്നു. 'കഴുക' ശബ്ദത്തിനു 'സഭ' എന്നാണ് അർത്ഥമെന്നും അതിൽത്തന്നെ വിളിച്ചുപറയുന്നു. ക്രിസ്താബ്ദം ൨൧൬-‌ാം മാണ്ടുവരെ ബ്രാഹ്മണർതന്നെ മേൽപ്പറഞ്ഞ സഭമുഖേന കേരളരാജ്യം ഭരിച്ചുവന്നിരുന്നു എന്നു 'സ്റ്റോറുമാനുവൽ' പറഞ്ഞിരിക്കുന്നു ഇതുപോലെ ഒരു കാലത്തു നാം 'രാജ്യാധിപതികളായിരുന്നു എന്നും, അന്നെല്ലാം നാം രാജ്യം ശരിയായി ഭരിച്ചുവന്നിരുന്നു എന്നും, അതിനെല്ലാം മുഖ്യസഹായങ്ങളായിത്തീർന്നിരുന്നതു സഭകളാണെന്നും തെളിയിക്കുവാൻ വേണ്ടതിലധികം രേഖകൾ മാഞ്ഞുപോകാതെ ഇന്നും കിടപ്പുണ്ട്. ഇന്നു നമ്മുടെയിടയിൽ കണ്ടുവരുന്ന 'ശാസ്ത്രാംഗം'കളിക്കാർ നാം എന്നു രാജ്യം ഭരിച്ചിരുന്നുവോ, അന്നത്തെ ഭടന്മാരായിരുന്നുവത്രേ! ഇതും കേരളോല്പത്തിൽ തന്നെ കാണുന്നുണ്ട്. ഇതിനുപുറമെ 'സഭാമഠം' എന്നുള്ള പേരോടുകൂടി എത്ര സ്ഥലങ്ങളാണു നമ്മുടെ കൈവശംതന്നെ ഇന്നും ഇരിക്കുന്നത്! മേൽപ്പറഞ്ഞ മഠങ്ങൾ വകയായി എത്ര സ്വത്തുക്കളാണു ശരിയായ കാർയ്യാന്വേഷണത്തിന്റെ അഭാവങ്ങൾ ഇന്നും നശിച്ചുപോകുന്നത്? അതിരിക്കട്ടെ; മേൽപ്പറയപ്പെട്ട സ്ഥലങ്ങളും, സ്വത്തുക്കളും പുരാതനകാലത്തെ 'നമ്പൂതിരിസഭ'കൾ കൂടുന്നതിനുള്ള സു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/76&oldid=169534" എന്ന താളിൽനിന്ന് ശേഖരിച്ചത്