താൾ:Samudhaya bhodham 1916.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭. സഭയെപറ്റി ചില ചിന്തകൾ

കാലോചിതമായ ഉൽകൃഷ്ടവിദ്യാഭ്യാസത്തിൽ അഭിരുചിയും, അതിങ്കലുള്ള പ്രതിപത്തിയും, പ്രവൃത്തിയും, തജ്ജന്യമായ യഥാർത്ഥമനഃപരിഷ്കാരാവും, വിവേചനാശക്തിയും പ്രതിനിമിഷം വർദ്ധിച്ചുവരുന്ന ഇക്കാലത്തു സഭയെപറ്റി ഒരു വിമർശനം ചെയ്യുവാൻ തുനിയുന്നതു ഉചിതമോ, ഉപകാരമോ ആയിത്തീരുവാൻ മാർഗ്ഗമില്ലെന്നു പക്ഷെ അന്യന്മാർ വിചാരിച്ചേക്കും. എന്നാൽ നമ്പൂതിരിസമുദായത്തിന്റെ താല്ക്കാലികസ്ഥിതിയെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള ഏതൊരു സഹൃദയന്നും മേൽപ്രസ്താവിച്ചപ്രകാരം ഒരു വിചാരം നിശ്ചയമായും ഉണ്ടാകുന്നതല്ല. അത്രത്തന്നെയുമല്ലാ, ഏതത്സമുദായത്തെ ഒട്ടുക്കു ഇപ്പോൾ ബാധിച്ചു കിടക്കുന്ന അന്ധവിശ്വാസമെന്ന ദുഷ്ടപിശാചികയുടെ ബാധ ഒഴിയണമെങ്കിൽ, ഈ വിഷയത്തെപറ്റിയും , ഇതുപോലെയുള്ള ഇതരവിഷയങ്ങളെപറ്റിയും, ഉപന്യസിക്കുവാൻ വേണ്ടി അനവധി മഹാന്മാരുടെ വിലയേറിയ സമയത്തെ ബലികഴിക്കേണ്ടതായി വരുമെന്നും മുൻപറഞ്ഞ സഹൃദയന്മാർ നിസ്തർക്കം സമ്മതിക്കുന്നതാണ്.

സഭയും പ്രാചീനനമ്പൂതിരിമാരും നമ്മുടെ പൂർവ്വന്മാരായ നമ്പൂതിരിമാർക്കും, സഭയ്ക്കും തമ്മിൽ അടുപ്പം എത്രകണ്ടു ഉണ്ടെന്നു നമുക്കു ആദ്യമായി ആലോചിക്കാം. കേരളത്തിന്റെ ആദ്യഭരണകർത്താ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/75&oldid=169533" എന്ന താളിൽനിന്ന് ശേഖരിച്ചത്