നിദ്രയിൽ നിന്നുണൎന്നു ജാപ്പാൻകാരെ അനുകരിപ്പാൻ തുടങ്ങി. ഈ സ്വല്പകാലത്തിന്നുള്ളിൽ അവരുടെ കുടുമ അവർ മുറിച്ചുകളഞ്ഞു. എന്തെന്നാൽ അതു ഭംഗിയായിച്ചിന്നുന്നതിന്നുവേണ്ടി ഓരോരുത്തൎക്കും ദിവസം പ്രതി പതിനഞ്ചു മിനിട്ടുവീതം നഷ്ടമായിപ്പോകുന്നു. ഇങ്ങിനെ ഒരു വലിയ ജനസംഘത്തിന്നു ‘ആയിരം മാഹാണി അറുപത്തിരണ്ടര’ എന്നുപറഞ്ഞപോലെ എല്ലാവരുടെയും നഷ്ടം കണക്കാക്കിയാൽ അതു അവരുടെ സമയത്തിന്ന് ഒരു വലിയ നഷ്ടമായി ഭവിക്കുമെന്നു കണ്ട് ഇപ്രകാരം ചെയ്തതാണ്. ഇങ്ങിനെ പറഞ്ഞതുകൊണ്ടു നമ്മുടെയും കുടുമ മുറിക്കേണമെന്നല്ല ഇതിന്റെ സാരം. ഓരോ സാമുദായികന്മാരും അവരവരുടെ നഷ്ടമായി കിടന്നിരുന്ന സമയത്തെ കണ്ടുപിടിച്ചു അവയെ വിലയുള്ളതാക്കിത്തീൎക്കുന്നു എന്നു കാണിക്കുവാൻ മാത്രമാണ് അവയെക്കുറിച്ചു ഒന്നു പ്രസ്താവിക്കേണ്ടിവന്നതു. ഇപ്പോൾ അവർ പരിഷ്കൃതസൌധത്തിന്റെ കോണികളിൽ ഒട്ടധികം കയറിത്തീൎന്നിരിക്കുന്നു. ഇപ്പോഴും ജാപ്പാനിലെ വിദ്യാശാലകളിൽ ചൈനാബാലരിൽ അമ്പതിനായിരത്തിന്നധികം പേർ പലപല കൈത്തൊഴിലുകളും പഠിച്ചുവരുന്നു. ഇങ്ങിനെ ഓരോ സമുദായവും തങ്ങളുടെ കഷ്ടതകളെ തീൎത്തു ഉന്നതിയെ പ്രാപിക്കാനായി പണിചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്തും നമ്മുടെ സമയത്തിന്റെ വില നാം അറിയണ്ടയൊ? ആ വില ക്ലിപ്തപ്പെടുത്തുവാൻ പാടില്ലാത്തവിധം വൎദ്ധിച്ചിരിക്കുന്നു. അതുകൊണ്ടു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |