ആ സമയത്തിന്നകത്തു നമ്മൾക്കു കിട്ടാവുന്ന സകല ഗുണങ്ങളുടെയും പ്രതിനിധിയായി സങ്കല്പിച്ചു വേണ്ടപോലെ ജീവിതത്തെ നടത്തിക്കൊണ്ടു പോകുന്നതായാൽ ഇപ്പോൾ നമ്മെ ബാധിച്ചിരിക്കുന്നതായ അധോഗതി എന്ന മഹാവ്യാധിയെ പാടെ നശിപ്പിക്കുന്നതിന്നു ഇത്ര നല്ല സിദ്ധൗഷധം മറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല.
എന്നാൽ നമ്മുടെ ഇപ്പോഴത്തെ സമയം എങ്ങിനെയുള്ളതാണെന്നു നോക്കാം. കേരളീയബ്രാഹ്മണരായ നാം ഒരു കാലത്തു നമ്മുടെ ചുറ്റുമുള്ള ഇതര സമുദായങ്ങളേക്കാൾ എത്രയോ ഉന്നത്സ്ഥിയിൽ ഇരുന്നിരുന്നു. കേരളത്തിലെ രാജ്യഭരണം എന്നു വേണ്ട സർവ്വസ്വാതന്ത്ര്യത്തോടു കൂടി സകല കാർയ്യങ്ങളും നമ്മുടെ പൂർവികന്മാർ ഭരിച്ചിരുന്നതായി നമുക്കു ഇതിഹാസങ്ങൾകൊണ്ടു അറിയാവുന്നതാണ്. എന്നാൽ അതെല്ലാം പോയി നമ്മുടെ ഇപ്പോഴത്തെ നിലയെ ഇവിടെ വർണ്ണിക്കുവാൻ എനിക്കു കുറെ ലജ്ജ തോന്നുന്നു. മറ്റു സകല സമുദായങ്ങളും അവരവരുടെ സമയങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചതുകൊണ്ടു അവർ നമ്മെ ഇപ്പോൾ പിന്നിലിട്ടു ഉന്നതിയിൽ എത്തിയിരിക്കുന്നു. വിശിഷ്യ അന്ധവിശ്വാസം, ഐക്യമത്യമില്ലായ്മ, ദുരഭിമാനം മുതലായവ ദുർഗുണ്ണങ്ങളുടെ വിളഭൂമിയായി നാം ഇങ്ങിനെ അടച്ചുമൂടി അകത്തും വശായിട്ടുണ്ടു്. അതിപണ്ഡിതന്മാരായ മാന്യന്മാരുടെ ആസ്ഥാനമായിരുന്ന നമ്മുടെ സമുദായം ഇപ്പോൾ അഗാധമായ അധോഗതിയെ പ്രാപിച്ചിരിക്കുന്നതു വ്യ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |