താൾ:Samudhaya bhodham 1916.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമയത്തിന്റെ വില

നാം നിത്യം ഉപയോഗിച്ചു വരുന്ന സകല സുഖ സാമഗ്രികളും സമയത്തിന്റെ സന്താനങ്ങളാണെന്നു ഞാൻ പറയുന്നു. നാം ഉടുക്കുന്ന വസ്ത്രങ്ങളും, കിടക്കുന്ന ഗൃഹവും, നടക്കുന്ന റോഡും, കളിക്കുന്ന കളവും, ആഹാരം കഴിക്കുന്ന സകല പദാർത്ഥങ്ങളും പല ആളുകളുടെയും ഏറെ നേരത്തെ പ്രയത്നത്തിന്റെ ഫലമാകുന്നു. നാം അതിസൗകർയ്യത്തോടെ യാത്രക്കു ഉപയോഗിക്കുന്ന തീവണ്ടിയും, ഏതുകാർയ്യവും നമ്മെ അതിവേഗത്തിൽ അറിവിക്കുന്നതായ കമ്പിത്തപാലും, അതുപോലെയുള്ള മറ്റു സൗകർയ്യപ്രദങ്ങളായ പല യന്ത്രങ്ങളും ഓരോ മഹാന്മാർ അവരവരുടെ വിലയേറിയ ഒട്ടധികം സമയം ആലോചനക്കായി ചിലവഴിച്ചതിന്റെ ഫലങ്ങളാകുന്നു. എന്നു വേണ്ട ലോകം ഈ നിലയെ പ്രാപിച്ചതു തന്നെ ഇതിന്റെ ഉൽകർഷത്തിന്നായി പ്രയത്നിക്കുന്നതിന്നു ശ്രമിച്ചു് ഓരോരോ ദിവ്യന്മാരുടെ സമയത്തിന്റെ ഫലമാകുന്നു. 'ലോകത്തിലുള്ള സകല ഐശ്വർയ്യങ്ങളേയും ബഹുമതികളേയും തനിക്കു കിട്ടിയെങ്കിൽ അവയെയെല്ലാംകളഞ്ഞാലും വേണ്ടതില്ല സമയത്തെ വൃഥാവിൽ കളയുകയില്ലെന്നാണ് ഫാസ്റ്റർ എന്ന മഹാൻ പറയുന്നതു. സമുദ്രത്തിൽ ഒരു കപ്പൽ തിരമാലകളെക്കൊണ്ടും കൊടുങ്കാറ്റുകൊണ്ടും എപ്രകാരം അടിച്ചുടച്ചു ഛിന്നഭിന്നമാക്കിക്കളയപ്പെടുന്നുവൊ അപ്രകാരം തന്നെ നമ്മുടെ ശത്രുക്കളായ ദുർഗുണങ്ങളെക്കൊണ്ടു സമയത്തെ നശിപ്പിക്കുവാൻ അനുവദിക്കരുത്. നാം ഓരോ നിമിഷത്തേയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/69&oldid=169526" എന്ന താളിൽനിന്ന് ശേഖരിച്ചത്