താൾ:Samudhaya bhodham 1916.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായബോധം

ടെ അനുക്രമമായ വളർച്ചയെ വർണ്ണിച്ചു, ദേശീയങ്ങളായ ഉല്പന്നപദാർത്ഥങ്ങളുടെ പ്രാകൃതങ്ങളായ അവസ്ഥാന്തങ്ങളെ വിവരിച്ചു, യുക്തി യുക്തമായി വ്യവഹാരപരമ്പരയെ ഉപപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാകുന്നു. ഈ ഉത്തമമായ ജ്ഞാനം ഇംഗ്ലീഷുഭാഷയുടെ വെളിച്ചത്തിൽ കൂടിയല്ലാതെ സമ്പാദിക്കപ്പെടുന്ന കാര്യം എളുപ്പമല്ല. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ്. ഇനി പറവാനുള്ള സംഗതി ഏതു മനുഷ്യന്റേയും അഥവാ ഒരു സമുദായത്തിന്റെ തന്നെയും വിചിന്തനങ്ങൾ യുക്തിവാദം, ഭക്തിവാദം എന്നീ രണ്ടു അസ്ഥിവാരങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടാണ് കണ്ടുവരുന്നതെന്നു വാസ്തവമാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനെ മാത്രം സ്വീകരിക്കുന്ന രീതി ഒന്നുകൊണ്ടും ആശാസ്യമല്ല. എന്നാൽ ഭക്തിയെന്നിവിടെ പറഞ്ഞതു ഈശ്വരഭക്തിയെന്നു തെറ്റിദ്ധരിച്ചുപോകരുത്. അതു അനേകതലമുറകളായി പരമ്പരയാ അനുവർത്തിച്ചുപോരുന്ന ആചാരമർയ്യാദകളിലും മനോഭാവങ്ങളിലും ഉള്ള ഒരു വക വിനീതബുദ്ധിയെന്നേ ധരിച്ചിട്ടാവശ്യമുള്ളു. എതാദൃശമായ ഒരു അഭ്യാസം മനുഷ്യന്റേയും സമുദായത്തിന്റേയും ഉൽഗമനശക്തിയെ നിശ്ശേഷം നശിപ്പിക്കുമെന്നതു വ്യക്തമാണ്. ഇപ്രകാരം യുക്തിയെത്തന്നെ ബലവത്തരമാക്കികൊണ്ടിരിക്കുന്നതും അപായകരമാകുന്നു. അനിയന്ത്രിതമായ യുക്തിവാദം ലോകത്തിൽ പല ഹാനികളേയും ഉണ്ടാക്കീട്ടുണ്ട്; ഉണ്ടാക്കുന്നുമുണ്ട്. കൂലങ്കഷമായ ലോകചരിത്രജ്ഞാനം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/62&oldid=169519" എന്ന താളിൽനിന്ന് ശേഖരിച്ചത്