ടിസ്ഥാനമില്ലാത്ത അന്ധാളിത്തമാകുന്നു ഇന്നു കാണുന്ന പല കലാപങ്ങൾക്കും അന്തഃഛിദ്രങ്ങൾക്കും പ്രധാനഹേതു. സ്വീകരിക്കുന്ന വസ്തുവിലും അതിനാൽ ലക്ഷീകരിക്കപ്പെടുന്ന ഫലത്തിലും വ്യത്യാസമുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ആവശ്യങ്ങളിലും അനുഷ്ഠാനങ്ങളിലും ഐകരൂപ്യം സമ്പാദിപ്പാൻ ശ്രമിക്കുന്നത് അസാദ്ധ്യവും അസ്വാഭാവികവുമാണു. ലോകം ഭിന്നരുചിയാകുന്നു.'ഏ' യുടെ ആവശ്യവും അനുഷ്ഠാനവും, 'ബി' യ്ക്കു അനാവശ്യവും അസ്വരസവുമായി തോന്നുന്നു. 'ഏ' യുടെയും 'ബിയുടെയും സംഗതികൾ 'സി'ക്ക് അത്യാവശ്യങ്ങളും ആസ്വാദ്യങ്ങളുമായി കാണപ്പെടുന്നു. എന്നാൽ ഈദൃശമായ വ്യത്യാസം ലോകഗതിയിൽ പരസ്പരം തട്ടിമുട്ടി തടസ്ഥങ്ങളേയും ഉപദ്രവങ്ങളേയും ഉണ്ടാക്കാത്ത വിധം നിയന്ത്രിക്ക്പ്പെടേണമെന്ന സംഗതി നിശ്ചയമായും ശ്രദ്ധേയമാണ്.' ഇവിടയാകുന്നു മനുഷ്യരുടെ പരിഷ്കരണശക്തിയിലുള്ള ശക്തി കാണപ്പെടേണ്ടത്. അതിനാൽ വിദ്യാഭ്യാസസംഗതിയിൽ അതിന്റെ ആവശ്യങ്ങളേയും അനുഷ്ഠനങ്ങളേയും സംബ്ന്ധിച്ചേടത്തോളം ചില വ്യത്യാസങ്ങൾ കാണപ്പെടുന്നത് ഒരു വർഗ്ഗത്തിനോ സമുദായത്തിനോ ഗുണപ്രദമായി വരാൻ വിരോധമില്ല. ഈ തരത്തിൽപ്പെട്ടതും പെടുത്തേണ്ടതുമാകുന്ന നമ്പൂതിരിമാരുടെ നവീനവിദ്യാഭ്യാസരീതി.
നമ്പൂതിരിമാരാകട്ടെ വിദ്യാഭ്യാസമില്ലാത്തവരെന്നോ അവരുടെ വിദ്യാഭ്യാസരീതി അപകൃഷ്ടമെന്നോ പറവാൻ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |