താൾ:Samudhaya bhodham 1916.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരുഷവിവേകം. പ്രാകൃതങ്ങളായ ദൃശ്യവിഷയങ്ങളുടെ വികാരങ്ങളേയും നാനാത്വത്തേയും പരിണാമഭേദങ്ങളേയും കുറിച്ചു ശ്രദ്ധ പതിച്ചു ഗ്രഹക്കേണ്ടതു ഒരുവന്റെ പ്രധാനകൃത്യമാകുന്നു. ഒരു മനുഷ്യന്റേയോ സമുദായത്തിന്റേയോ പരിഷ്കരണശക്തി ഇതുകൊണ്ടു മാത്രമേ പരിപൂർണ്ണമായിത്തിരുകയുള്ളു. മനുഷ്യൻ പ്രകൃതിയുടെ ഭൃത്യനല്ല; നേരെമറിച്ചു പ്രകൃതിയുടെ എജമാനനകുന്നു. പ്രകൃതിയെ കീഴടക്കി യഥാർത്ഥമായ ശ്രേയോലാഭത്തിനു അതിനെ ഉപകരണമാക്കുന്നവനാണു യഥാർത്ഥമനുഷ്യൻ. ഇതിനു പ്രകൃതിജ്ഞാനം നിശ്ചയമായും അപരീഹാർയ്യമാകുന്നു. ഇതിനേക്കുറിച്ചുള്ള കൂലങ്കഷമായ ജ്ഞാനത്തിൽനിന്നാകുന്നു ' നാനാത്വത്തിൽ ഏകത്വമാകുന്നു പ്രപഞ്ചത്തിന്റെ വസ്തുസ്ഥിതി' എന്നു ഒരു മനുഷ്യൻ മനസ്സിലാക്കുന്നത്. വികൃതിങ്ങളും, ഖണ്ഡങ്ങളും, അനിത്യങ്ങളുമായ പ്രാകൃതങ്ങളിൽനിന്നല്ലാതെ ഏകവും, അഖണ്ഡവും, നിത്യവുമായ വസ്തുബോധം ഉണ്ടാവാനും യുക്തിയില്ല. അങ്ങിനെ ശ്രുതിയുമില്ല; അനുഭവവുമില്ല.

വിദ്യാഭ്യാസം എന്നത് ഒന്നുതന്നെ. അതിന്റെ ഫലവും വാസ്തവത്തിൽ ഒന്നുതന്നെ. എങ്കിലും അതിന്റെ അനുഷ്ഠാനങ്ങളിൽ അല്പാല്പം വ്യത്യാസങ്ങൾ ആവശ്യകങ്ങളായി വരാം. ലോകത്തിൽ ഓരോ സമുദായവും വർഗ്ഗവും അതാതിന്റെ ആവശ്യങ്ങളിലും അനുഷ്ഠാനങ്ങളിൽ ഭിന്നമായി തന്നെ കാണപ്പെടുന്നു. ഈ ഭേദങ്ങളെക്കുറിച്ച് ആയം അന്ധാളിച്ചിട്ടാവശ്യമില്ല ഈ വിഷയത്തിലുള്ള അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/55&oldid=169511" എന്ന താളിൽനിന്ന് ശേഖരിച്ചത്