താൾ:Samudhaya bhodham 1916.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ സമുദായബോധം

 പദാർത്ഥങ്ങളേയും സൃഷ്ടിച്ചിരിക്കുന്നു. അവയിൽ ഓരോ
ന്നും അന്യോന്യം ഉപകാരമുള്ളതായിട്ടാണു നിർമ്മിച്ചിട്ടുള്ള
ത്. സകലത്തിനും വേണ്ട സൌകര്യങ്ങളും കൊടുത്തി
രിക്കുന്നു. ഇവയിൽ ഉത്തമസൃഷ്ടിയായിട്ടുള്ളതു മനുഷ്യ
രാണെന്നുള്ളതിനു സംശയമില്ലാ. താൻ നിർമ്മിച്ചിട്ടുള്ള
ലോകം മുഴുവനും തന്റെ പ്രതിനിധിയുടെ സ്ഥാനത്തു
നിന്നു ഭരിപ്പാനുള്ള ശക്തിയും വിശേഷബുദ്ധിയും കൊടു
ത്തിട്ടുള്ളതു മനുഷ്യർക്കാണല്ലൊ.  അതിനാൽ ആരുടെ
ദിവ്യോത്സാഹത്തിന്റെ ശക്തികൊണ്ടാണു തങ്ങൾക്കു
ഈ ഗുണങ്ങളെല്ലാം സിദ്ധിച്ചിട്ടുള്ളതെന്നു മനുഷ്യർക്കു മാ
ത്രമെ ആലോചിച്ചു അറിവാൻ കഴികയുള്ളു. ഇങ്ങിനെ
യിരിക്കുമ്പോൾ നാം കേവലം മൃഗങ്ങളെപ്പോലെ ആ പ്ര
പഞ്ചകാരണഭൂ തനായ ഈശ്വരനെ സ്മരിക്കാതേയും അ
വിടെ ആദ്യമായി ഉണ്ടായിട്ടുള്ള ഉത്സാഹമെന്ന ധർമ്മ
ത്തെ അനുവർത്തികാതേയും ഇരുന്നാൽ അധോഗതിയ
ല്ലാതെ മറ്റെന്തുഗതിയാണു? അതിനാൽ ഉത്സാഹംത
ന്നെയാണു സർവ്വസാധകമായിട്ടുള്ളത്. ഇനി നമ്മുടെ സ
മുദായത്തിലേയ്ക്കു കടന്നുനോക്കുകതന്നെ.
        നമ്മുടെ സമുദായത്തിന്റെ അവസ്ഥയെ കുറഞ്ഞ
പക്ഷം കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊല്ലം വരേയും ഒന്നു
ചെന്നു അന്വേഷിക്കാം. വിദ്യയുടെയും വിത്തത്തിന്റെ
യു, ദാരിദ്ര്യം നിമിത്തം എത്ര കുടുംബങ്ങളാണ് കെ
ട്ടുപോയിരിക്കുന്നത് ! ഇങ്ങിനേ വരുന്നത് നമ്മുടെ വംശ
മതാചാപെരിഷ്കാരകന്മാരായ പരശുരാമൻ, ശങ്കരാചം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/46&oldid=169501" എന്ന താളിൽനിന്ന് ശേഖരിച്ചത്