താൾ:Samudhaya bhodham 1916.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമുദായാഭിവൃദ്ധിക്കായി പരിശ്രമിച്ചു തുടങ്ങീട്ട് ഉദ്ദേശം ഒമ്പതു സംവത്സരമേ ആയിട്ടുള്ളു എന്നു വേണം പറയു വാൻ. 1083 കുംഭത്തിൽ ആലുവായിൽ വെച്ചാരംഭിച്ച തും ഇന്നും യാതൊരു ന്യൂനതയും കൂടാതെ ക്രമേണ അ ധികമധികം അഭിവൃദ്ധിയോടു കൂടി നടന്നുവരുന്നതുമായ 'നമ്പൂതിരിയോഗക്ഷേമസഭ'യാണ് നമ്പൂതിരിമാരുടെ സ മുദായഭിവൃദ്ധിക്കുള്ള പ്രഥമ സ്ഥാപനമെന്നു നിസ്സംശയം പറയാം. ഈ മഹാസഭയ്ക്ക് ഈ ചുരുങ്ങിയ കാലത്തിന്നു ള്ളിൽത്തന്നെ അനേകം സന്താനങ്ങൾ ഉണ്ടായിട്ടുള്ളതു വാസ്തവത്തിൽ അഭിമാനജനകമായ ഒരു സംഗതിയാ ണ്. ഇന്നു കേരളത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥാ പിച്ചു നടത്തപ്പെടുന്നവയായ മുപ്പതോളം ഉപസഭകൾ നമ്പൂതിരയോഗക്ഷേമഹാസഭയുടെ സന്തതികളാണ്. ഈ സഭാശിശുക്കുളും ക്രമേണ വളർന്നുവന്നു മഹാസഭയുടെ ഉദ്ദേശങ്ങളെ സാധിപ്പിക്കുവാനുള്ള ശ്രമങ്ങൾ ചെയ്തു തുട ങ്ങിയതായിക്കാണുന്നതിൽ സന്തോഷിക്കേണ്ടിയിരിക്കുന്നു.

മേല്പറഞ്ഞ ഉപസഭകളുടെ കൂട്ടത്തിൽ ഒട്ടും അപ്ര ധാനമല്ലാത്ത ഒരു സ്ഥാനത്തെ നിസ്സംശയം അർഹിക്കുന്ന എടപ്പള്ളി ഉപസഭയിൽ അനേകമഹാന്മാർ എഴുതി വാ യിച്ചവയായ എഴെട്ടുപന്യാസങ്ങളാണ് ഈ പുസ്തകത്തി ലെ വിഷയം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. ന മ്പൂതിരിസമുദായത്തിന്റെ പ്രാചീനമായ ഉൽകർഷം, ഇ പ്പോഴത്തെ അപകർഷം, അതിന്റെ പരിഹാരമാർഗ്ഗം മു തലായ വലിയ വിഷയങ്ങളെ നിരൂപണം ചെയ്തുകൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/4&oldid=169494" എന്ന താളിൽനിന്ന് ശേഖരിച്ചത്