താൾ:Samudhaya bhodham 1916.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮
സമുദായബോധം

ടെന്നു നിഷ്കർഷിക്കുന്നതു സമുദായത്തിന്നു ദോഷവും ആ നിഷ്കർഷയിൽത്തന്നെ ഇരിക്കുന്നതു മടിയുടെ പ്രത്യേകലക്ഷണവും ആകുന്നു. അതിനാൽ എല്ലാ കാർയ്യങ്ങളിലും ശ്രദ്ധാപൂർവ്വം ശ്രമിക്കുന്നത് ഗുണവും അതിന്നു പരിശ്രമിക്കാതിരിക്കുന്നതു മടിയും ആകുന്നു.

അല്ലയൊ സമുദായനേതാക്കന്മാരെ, നാം നമ്മുടെ മടിയെപ്പറ്റി സംക്ഷേപമായി വിവരിച്ച, ഈ ചെറിയ ഉപന്യാസത്തിന്റെ ഫലമായിട്ടെങ്കിലും നമ്മുടെ ഇടയിൽ ഒരുണർച്ചയുണ്ടായിക്കാണുന്നതിന്നു സംഗതി വരുന്നതായാൽ അതു തന്നെയാണ് എന്റെ ഈ പ്രയത്നത്തിന്നുള്ള ചാരിതാർത്ഥ്യം.


എടപ്പള്ളി കൃഷ്ണരാജാ


൩. കേരളബ്രാഹ്മണരുടെ ഭരണസമ്പ്രദായം

മലയാളത്തിൽ എല്ലാ വിധത്തിലും പണ്ടു തന്നെ ബ്രാഹ്മണരാണല്ലൊ ഉൽകർഷമുള്ളവർ. അവർ തങ്ങളുടെ സ്വത്തിനേയും കുഡുംബത്തേയും ഭരിച്ചു വരുന്ന സമ്പ്രദായത്തെപ്പറ്റിയാകുന്നു ഞാൻ അല്പം പറയാൻ പോകുന്നതു. അവരുടെ സ്വത്തു പ്രധാനമായി ഭൂസ്വത്താകുന്നു. ആ ഭൂസ്വത്തിന്റെ ഭരണം ഇപ്പോൾ അത്ര തൃപ്തികരമായിരിക്കുന്നില്ല. ആയതു പ്രായേണ തങ്ങൾ കൈവശം വെക്കുന്നില്ല. കുടിയാന്മാരെ എല്പിച്ചു കൊടുക്കുന്നു. അ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/36&oldid=169490" എന്ന താളിൽനിന്ന് ശേഖരിച്ചത്