താൾ:Samudhaya bhodham 1916.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൭
നമ്മുടെ അലസത

അംഗങ്ങൾ എത്രത്തോളം കാലോചിതമായ വിദ്യഭ്യാസത്തിൽ പരിശ്രമശീലന്മാരായും, ധനാഢ്യന്മാരായും തീരുന്നുവൊ, അത്രത്തോളം ആ സമുദായം ശ്രേഷ്ഠതയിലും ശ്രേയസ്സിലും ആകുന്നതാണ്. ഒരു സമുദായത്തിന്റെ ധനപുഷ്ടിയെ ആശ്രയിച്ചാണ് ആ സമുദായത്തിന്നു ഇതരസമുദായങ്ങളുടെയിടയിൽ ഉള്ള ബഹുമാനവും പദവിയും. ധനപുഷ്ടി ഉണ്ടാക്കുന്നതിൽ ഒരു സമുദായം പരിശ്രമിക്കേണ്ടതും അതിന്നുതകുന്നതായ പന്ഥാക്കളിൽ ആ സമുദായം പ്രവേശിക്കേണ്ടതുമാകുന്നു. അങ്ങിനെ പ്രവേശിക്കുന്നതിൽ ഏതു സമുദായം അലസത കാണിക്കുന്നുവൊ, ആ സമുദായം ന്യായമായി അർഹിക്കാവുന്ന ആദായങ്ങളെ പ്രാജ്ഞയോടുകൂടി ഉപേക്ഷിക്കയാണെന്നു തന്നെ പറയാം. ഇതു വലുതായ നാശത്തിന്നു ഇടയുണ്ടാക്കി തീർക്കുന്നതാണ്. ഇതിന്നു പ്രധാനമായ കാരണം കൃഷി, കച്ചവടം, ബാങ്ക്, സർക്കാർ ജീവനം മുതലായ ചില ഉയർന്നതാം തൊഴിലുകളിൽ പ്രവേശിപ്പാനുള്ള മടിയാണെന്നു ഏവർക്കും അറിയാവുന്നതാണ്. ആ വക തൊഴിലുകളിൽ പ്രവേശിക്കുന്നതു നിന്ദ്യമല്ലെന്ന് ഏതു സമുദായം സമ്മതിക്കുന്നുവൊ ആ സമുദായം ആ വക തൊഴിലുകൾ ഉത്തമരിതിയിൽ നടത്തുന്നതിന്നു വേണ്ടതായ നവീനശാസ്ത്രങ്ങൾ അഭ്യസിക്കുന്ന വിഷയത്തിൽ അരുചി കാണിക്കുമെന്നു തോന്നുന്നില്ല. ഈ തൊഴിലുകളെപ്പറ്റി സമ്പാദിക്കേണ്ടതായ അറിവ് ഇതരഭാഷകളിൽ നിന്നു വേണ്ടതായിട്ടിരിക്കുമ്പോൾ ആ ഭാഷ പഠിച്ചുകൂ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/35&oldid=169489" എന്ന താളിൽനിന്ന് ശേഖരിച്ചത്