൨൦
ണവന്മാർ സാധിപ്പിക്കയില്ല; സ്വല്പമായ കാരണങ്ങൾക്കു കഠിനമായ ശിക്ഷകൾ നൽകുകയും ചെയ്യും. അതു ഹേതുവാൽ വല്ല വിധേനയും പുറത്തിറക്കി വിട്ടാൽ മതിയെന്നേ വിചാരമുണ്ടാകയുള്ളൂ. അപ്രകാരം തന്നെ സമാവർത്തനം കഴിഞ്ഞാൽ പിന്നെ അവർക്കു ഇല്ലമെന്നൊ കാരണവന്മാരെന്നൊ ഉള്ള വിചാരം ഉണ്ടാകുന്നില്ലെന്നു തന്നെയല്ല, പിന്നീടു ഇല്ലം കണ്ടിട്ടു തന്നെ ഇല്ലാത്തവർ നമ്മുടെ ഇടയിൽ ഉണ്ടാകാതിരിക്കയില്ലെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ വരുമ്പോൾ പിന്നെ ആരാണ് അവരെ ശാസിപ്പാനും, യഥാകാലം വേണ്ടതായ വിദ്യാഭ്യാസങ്ങൾ ചെയ്യിപ്പാനും? ആരുമില്ല. തങ്ങൾക്കു പ്രാപ്തിയായിട്ടുള്ളതുകൊണ്ടു തങ്ങൾക്കുതന്നെവിദ്യാധനാർജ്ജനത്തിൽ കുതുഹലം ജവിക്കേണ്ടതു പോയിട്ടു, വേനൽക്കാലത്തുകായ പൊട്ടി കാറ്റത്ത് അലഞ്ഞുതിരിഞ്ഞ് അങ്ങുമിങ്ങും പറന്നു നടക്കുന്ന പഞ്ഞിപോലെ യാതൊരു വ്യവസ്ഥയും കൂടാതെ നിർവിചാരന്മാരായി നടക്കുകയല്ലെ ചെയ്യുന്നത്? ഹാ കഷ്ടം! ഇങ്ങനെയായാൽ പിന്നെ മടിയന്മാരായി തീരുന്നതിനു വേറെ വല്ലതു വേണ്ടതായിട്ടുണ്ടോ?
ഇനി ചുമതലപ്പെട്ട ജോലിയൊന്നും ഇല്ലായ്മ എന്നു രണ്ടാമതു പറഞ്ഞിട്ടുള്ള കാരണം മടിപ്പിശാചിനെ എത്ര ശുഷ്കാന്തിയോടുകൂടി സഹായിക്കുന്നുണ്ടെന്നു നോക്കാം. ഒരു മനുഷ്യനായിട്ടു ജനിച്ചാൽ എന്തെങ്കിലും ഒരു ജോലി ഉണ്ടായിരിക്കേണ്ടതു അത്യാവശ്യമാണ്. അതു നമ്മുടെയിടയിൽ വളരെ ദുർല്ലഭവുമാണ്. ഒന്നാമതായി വേണ്ടതു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |