ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ന്നും, അതിന്റെ കാരണമെന്താണെന്നും ഒന്നു ചിന്തിക്കുക തന്നെ. ഈ സംഗതിയിലും അനേകം കാരണങ്ങൾ പറയാമെങ്കിലും, എല്ലാററിനേയും ഈ ചെറിയ ഉപന്യാസത്തിൽ പ്രതിപാദിക്കാൻ സാധിക്കാത്തതുകൊണ്ടു പ്രധാനമായ ചിലതു മാത്രം താഴെ വിവരിക്കാം:-
- നമ്മുടെ സമുദായത്തിലുള്ള പുരുഷന്മാൎക്കു സമാവൎത്തനാനന്തരം കിട്ടുന്ന സ്വാതന്ത്ര്യം,
- ചുമതലപ്പെട്ടതായ ജോലി ഒന്നും ഇല്ലായ്ക,
- എവിടെ പോയാലും ഭക്ഷണത്തിന്നു ബുദ്ധിമുട്ടില്ലായ്മ,
- ദാനം മുതലായവകളിൽ നിന്നും ഉണ്ടാകുന്ന ആദായം,
- സകല ഹിന്തുക്കളിലും വെച്ചു ബ്രാഹ്മണസമുദായം ഏററവും ശ്രേഷ്ഠമായിട്ടുള്ളതാണെന്നും, മറെറല്ലാ സമുദായങ്ങളും ഈ സമുദായത്തിന്റെ ആജ്ഞകൾ ഭയഭക്തിപുരസ്സരം കൈക്കൊള്ളുമെന്നുമുള്ള ബോദ്ധ്യം തങ്ങൾക്കു തന്നെ ഉണ്ടെന്നുള്ളത്.
ഇതിൽ ആദ്യം പറഞ്ഞ കാരണത്തെ (സമാവൎത്തനാനന്തരം കിട്ടുന്ന സ്വാതന്ത്ര്യത്തെ) തന്നെ ഒന്നാമതായി വിമൎശിച്ചു നോക്കുക. നമ്മുടെ സമാവൎത്തനം വരെ, അല്ലെങ്കിൽ നമുക്കു പ്രാപ്തി വരുന്നതുവരെ, നമ്മെ കൂട്ടിലടച്ച ഒരു സത്വത്തെപ്പോലെയാണ് വളൎത്തി വരുന്നത്. എന്നുതന്നെയല്ല, അക്കാലങ്ങളിൽ നമുക്കുണ്ടായേക്കാവുന്ന ഏററവും തുച്ഛങ്ങളായ ആഗ്രഹങ്ങളെക്കൂടി നമ്മുടെ കാര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |