നമ്പൂതിരിസമുദായത്തെ നശിപ്പിപ്പാൻ കാരണമാവുമെ ന്നു കാണാം.
നായന്മാരുടെ വിവാഹനടപടിയിൽ കൊച്ചിരാജ്യ ത്തിലും എന്തെങ്കിലും ഒരു നിയമം വേണമെന്നുവെച്ചു ആ രാജ്യത്തിലെ തലവന്മാർ ശ്രമിക്കുന്നതായി നിങ്ങൾ അറിഞ്ഞിരിക്കാം. തിരുവിതാംകൂറിൽ 1089-ലെ 1ാം റ ഗുലേഷനേക്കാൾ അധികം ദോഷമായിട്ടാണ് ബ്രിട്ടീ ഷിൽ കൊണ്ടുവന്നിരിക്കുന്ന നിയമം. ഈ അവസ്ഥയ്ക്കു കൊച്ചിയിൽ കൊണ്ടുവരുവാൻ പോകുന്ന നിയമത്തി ന്റെ ദോഷം ഏകദേശം ഊഹിക്കാമല്ലൊ. മേൽപ്പറ ഞ്ഞപ്രകാരം മൂന്നു രാജ്യങ്ങളിലും കാലക്രമേണ നിയമം നടപ്പിൽ വരാതിരിക്കയില്ല. അതുകൊണ്ടു നമ്മുടെ സമു ദായത്തിലെ സ്ത്രീകളുടെ കഷ്ടപ്പാടു വിചാരിച്ചാലും, പുര ഷന്മാരുടെ മാനഹാനി വിചാരിച്ചാലും, സമുദായത്തി ന്നൊട്ടാകെ കാലക്രമത്തിൽ സംഭവിക്കാൻ പോകുന്ന ജ നനാശം, ദ്രവ്യനാശം ഇതുകളെപ്പററി ആലോചിച്ചാലും, നമ്മുടെ സമുദായത്തിലെ ഇപ്പോഴത്തെ വിവാഹനടവ ടിയിൽ വല്ല ഭേദഗതിയും ചെയ്യാതെ നമുക്കു അഭിവൃദ്ധി മാർഗ്ഗം കാണുന്നില്ല.
വ്യവസായം.
ധനികന്മാരായ നമ്പൂതിരിമാർ ഓരോവിധത്തിലു
ള്ള യന്ത്രശാലകൾ നടത്തിയും മററു വലിയ വ്യവസായ
ങ്ങളിേലർപ്പെട്ടും ധനത്തെ ആദായകരമായവിധത്തിൽ
പെരുമാറുന്നതായാൽ അതുകൊണ്ടു സമ്പത്തു വർദ്ധിക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |