ത്രൻ മാത്രം സ്വജാതിയിൽനിന്നു വിവാഹം ചെയ്യുകയും ബാക്കിയുള്ളവരുടെ തൃതീയപുരുഷാർത്ഥം അന്യസമുദായ സ്ത്രീകളെക്കൊണ്ട് നിവൃത്തിച്ചു വരികയും ചെയ്യുന്ന സ്ഥിതിക്കു തിരുവിതാംകൂറിലെ ഒരു ജ്യേഷ്ഠപുത്രനല്ലാത്ത മലയാളബ്രാഹ്മണൻ ഒരു നായർ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്നതിൽ തെറ്റു പറവാൻപാടില്ലല്ലൊ.ജ്യേഷ്ഠപുത്രനു പുത്രനുണ്ടാവാഞ്ഞിട്ടോ ജ്യേഷ്ഠപുത്രൻ മരിച്ചിട്ടോ എട്ടോ പത്തോ കൊല്ലം ഇപ്രകാരം ദാമ്പത്യധർമ്മം അനുഷ്ഠിച്ച അനുജനും നായർജാതിയിലെ ഭാര്യയെ വിട്ട് സ്വന്ത ജാതിയിൽ വിവാഹം ചെയ്യേണ്ടതായി വരുമ്പോൾ മേൽപ്പരഞ്ഞ റഗുലേഷൻപ്രകാരം ഭാര്യക്കു കൊടുക്കേണ്ടതായി വരുന്ന ദ്രവ്യനഷ്ടം കാലക്രമേണ നമ്മുടെ സമുദായത്തെ നശിപ്പിക്കും. ബഹുമാനപ്പെട്ട, കെ. പി.രാമന്മേനോൻ അവർകൾ മദിരാശി നിയമനിർമ്മാണ സഭയിൽ 1933 ആഗസ്ത് 26-നു ഹാജരാക്കിയ വിവാഹദായ ബില്ലിനെപ്പറ്റി ഇപ്പോൾ നടക്കുന്ന അഭിപ്രായത്തർക്കങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുമല്ലൊ. ഈ ബില്ലുകൊണ്ടു പ്രത്യേകിച്ചു ബ്രാഹ്മണസമുദായത്തിനു വരുന്ന ദോഷങ്ങളെ നമ്മൾ നല്ലവണ്ണം ഭയപ്പെടേണ്ടതായിവന്നിരിക്കുന്നു. ഇതിലെ 11-ാം വകുപ്പിലെ വ്യത്യസ്തം കൊണ്ടു നമ്പൂതിരിമാരുടെ സ്വകാര്യസ്വത്തു മുഴുവൻ അന്യജാതിയിലെ ഭാര്യക്കു പോകുന്നു. ഭാര്യയുടെ സ്വത്തിൽ യാതൊന്നും നമ്പൂതിരി ഭർത്താവിന്നില്ലതാനും. പിന്നെ വിസ്തരിച്ചു നിരൂപണം ചെയ്യുന്ന പക്ഷം ഈ ബില്ലു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |