താൾ:Samudhaya bhodham 1916.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നായിരിപ്പാൻ മാർഗ്ഗമുണ്ടായേക്കാം. എന്നാൽ അതുകൊ ണ്ടു അനേകം ദോഷങ്ങൾ ഉണ്ട്. അതുകൾ ഗുണത്തേ ക്കാൾ അധികമായിട്ടാണ് ഇരിക്കുന്നത്. ഏററവും വലി യ ദോഷം എന്തെന്നാൽ അനേകകന്യകമാർ ആജന്മ ബ്രഹ്മചാരിണികളായി ഇരിക്കേണ്ടിവരുന്നു എന്നതാകു ന്നു. ഇതുകൊണ്ടും ആയില്ല. കേരളബ്രാഹ്മണരുടെ ഇല്ല ങ്ങൾ ദിനംപ്രതി എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞു വ രുന്നതും ഇതു നിമിത്തമാകുന്നു. എന്നാൽ ഒരുവർഗ്ഗത്തിൽ അധികം ആളുകൾ ഉണ്ടാവുന്നതായാൽ ദാരിദ്ര്യം വന്നു ചേരുമെന്നും അവർ കേവലം വൃത്തിഹീനന്മാരായി ഭവി ക്കുമെന്നും വാദിക്കുന്നവർ ചിലരുണ്ടാകാം. പക്ഷെ എന്റെ അഭിപ്രായത്തിൽ ഈ സംഗതി കുറെ ഗുണമാ യിട്ടു കരുതേണ്ടതാകുന്നു. കാരണം ഈ വിധത്തിൽ പ്ര വർത്തിക്കുവാൻ കുറെ താല്പര്യം ജനിക്കുമല്ലൊ. കേരളബ്രാ ഹ്മണർക്ക് പ്രവൃത്തി എടുക്കുവാനുള്ള മോഹമെ കാണുന്നി ല്ല. അവർ ഇഷ്ടംപോലെ പ്രവർത്തിച്ചുകൊണ്ടു കേവലം മടിയന്മാരായി ദിവസം കഴിക്കുകയാണ് ചെയ്യുന്നത്.' കന്യാദാനം വേണ്ടകാലത്തു കഴിയാതിരിക്കുവാൻ വേ റേയും ചില കാരണങ്ങളുണ്ട്. അവയിൽ ഒന്നു സ്ത്രീധന ത്തിന്റെ ആധിക്യമാകുന്നു. അതുകൊണ്ടു അനേകം ക ന്യാപിതാക്കന്മാർ കഷ്ടതയനുഭവിക്കുന്നുണ്ട്. 1088-ലെ 1ാം റഗുലേഷനായ തിരുവിതാംകൂറിലെ നായർ റഗുലേ ഷനിൽനിന്നു ബ്രാഹ്മണരെ ഒഴിവാക്കീട്ടുണ്ടെങ്കിലും ഇ പ്പോഴത്തെ നമ്മുടെ സമുദായനടവടിപ്രകാരം ജ്യേഷ്ഠപു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/20&oldid=169473" എന്ന താളിൽനിന്ന് ശേഖരിച്ചത്