താൾ:Samudhaya bhodham 1916.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇങ്ങിനെ വളരെ കാലമായി ഗാഢനിദ്രയെ അനു ഭവിച്ചുംകൊണ്ടിരുന്ന നമ്മുടെ പുതുതായ ഉണർച്ചയ്ക്ക് അ രുണോദയമായിത്തീർന്നതു 'യോഗക്ഷേമസഭ'യാണെന്നു സമ്മതിക്കാതെ കഴികയില്ല. ഈ സഭയുടെ ഉത്ഭവം 1082 ാമാണ്ട് കുംഭമാസം 18ാംനു-യാണെന്ന് എല്ലാവ രും അറിയുമല്ലൊ. ഈ സഭയുടെ പേരിന്നു മദ്ധ്യത്തിൽ വെച്ച് ഒരു മാററം സംഭവിച്ചുവെങ്കിലും 'കേരളീയബ്രഹ്മ സമാജം' എന്നുള്ള പേരോടുകൂടി ഇപ്പോഴും ഇതു മുടങ്ങാ തെ നടന്നുവരുന്നുണ്ട്. ഇക്കഴിഞ്ഞ ആറു കൊല്ലങ്ങൾക്കു ള്ളിൽ ഈ സഭ മുഖേന നമ്മുടെ സമുദായത്തിന്നുണ്ടായി ട്ടുള്ള പല കാര്യങ്ങളും പ്രസ്താവയോഗ്യമാകുന്നു. ഒന്നാമ തു രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പാർക്കുന്ന നമ്പൂ തീരമാർ എടയ്ക്കെടയ്ക്ക തമ്മിൽ കാണുവാനും, സമുദായ സംബന്ധമായ കാര്യങ്ങളെപ്പററി ആലോചിക്കുവാനു, ആ വഴിയ്ക്കു ഐകമത്യത്തെ പ്രബലപ്പെടുത്തുവാനും ഈ സഭ കാരണമായി. ഇപ്പോൾ പ്രബലമായി നടന്നുവരു ന്നതും എല്ലാ ജനങ്ങളും അത്യൂൽക്കണ്ഠയോടുകൂടി പ്രതി ക്ഷിച്ചുവന്ന കൊച്ചി ജന്മികുടിയാൻ കാര്യത്തിൽ ത്രിവി ധകരണങ്ങളെക്കൊണ്ടും യത്നിച്ചതുമായ കൊച്ചിജന്മി സഭയും ഈ സഭയുടെ സന്തതികളിലൊന്നാണ്. ചുരു ക്കിപ്പറയുന്നതായാൽ, യോഗക്ഷേമസഭയെ കന്യാകുമാരി മുത്ല‍ കാഞ്ഞിരോടു പുഴവരെയുള്ള കേരളഭൂമിയെ അ ന്യോന്യം കൂട്ടിച്ചേർക്കുന്ന ഒരു ചങ്ങലയായി കല്പിക്കാം. പ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_bhodham_1916.pdf/11&oldid=169463" എന്ന താളിൽനിന്ന് ശേഖരിച്ചത്