പഴയകാലത്തെ ഈ ഉൽക്കർശഷത്തിന്നു കാരണം വി
ദ്യാസമ്പത്തും ദ്രവ്യസമൃദ്ധിയും ആണെന്നു പ്രത്യേകം പറ
യേണ്ടതില്ലല്ലോ. അക്കാലത്തെ വിദ്യാഭ്യാസം അന്ന
ത്തെ ജനസമുദായത്തിന്റെയും ഭരണകർത്താക്കന്മാരുടേയും
സ്ഥിതിക്കു വളരെ യോജിച്ചിരിക്കയാൽ നമ്മുടെ സമുദായ
ത്തിന്റെ ഐശ്വര്യത്തിന്നു യാതൊരു വിഘ്നവും ഉണ്ടാ
യിരുന്നില്ല. ഇങ്ങിനെ വളരെ കാലം കഴിഞ്ഞപ്പോൾ
കാലത്തിന്റെയും ദേശത്തിന്റെയും സ്ഥിതികൾ വ്യത്യാ
സപ്പെടുവാൻ തുടങ്ങി. എങ്കിലും ഈ വ്യത്യാസത്തിന്ന
നുസരിച്ചു നമ്മുടെ സമുദായത്തിൽ വിദ്യാഭ്യാസത്തിന്നാവ
ട്ടേ മറേറതെങ്കിലും സംഗതികൾക്കാവട്ടേ യാതൊരു മാ
ററവും വന്നില്ല. കാലത്തിന്റെ തിരിച്ചിൽ സാവധാന
ത്തിലാകയാൽ കുറെ സമയത്തേക്ക് അതുകൊണ്ടു പറയ
ത്തക്ക കോട്ടങ്ങളൊന്നും സമുദായത്തിന്നു സംഭവിച്ചില്ല.
പിന്നെ കാലവ്യത്യാസത്തിന്റെ ഓരോ ഫലങ്ങൾ ക്രമേ
ണ കണ്ടുതുടങ്ങുകയും സമുദായത്തിൽ ഓരോ ദോഷങ്ങൾ
നേരിടുകയും ചെയ്തു. കാലത്തിന്നൊത്ത വിദ്യാഭ്യാസം സ
മുദായത്തിൽ നടപ്പാവായ്കയും തന്മൂലം പൂർവ്വസ്വത്തുക്കളെ
രക്ഷിച്ചുപോരുവാൻ കഴിയായ്കയും ആണ് ഇതിന്നുള്ള കാ
രണം. ഇങ്ങിനെയാണെങ്കിലും പൂർവ്വന്മാരുടെ സമ്പാദ്യ
ത്തെ കരുതി കൃതാർത്ഥരായിരുന്ന നമ്മൾ എത്രയും അടു
ത്ത കാലം വരെയും നമ്മുടെ നാലു പുറവും നടക്കുന്ന
സംഗതികളെ അറിയുകയോ അറിവാൻ ശ്രമിക്കയോ ഉ
ണ്ടായിട്ടില്ലാ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |