ശിഖരം അധോമുഖമായ കമലാകാരത്തിൽ അവസാനിക്കുകയും ശിഖരോപരി ഒരു സിംഹവിഗ്രഹം ഗംഭീരഭാവത്തോടെ നിലകൊള്ളുകയും ചെയ്തു.
പ്രശംസനീയമായ മറെറാരു സിംഹസ്തംഭം സാരനാഥത്തിലാണുള്ളത്. അതിനെപ്പറ്റി ആദ്യമായിത്തന്നെ പറഞ്ഞിട്ടുണ്ടല്ലൊ. ഈ സ്തംഭത്തിൻറ് മിനുമിനുപ്പും കലാചാതുരിയും കാണികളെ ഇന്നും ആകഷിച്ചുകൊണ്ടിരിക്കുന്നു. സിംഹങ്ങളുടേയും ശിഖരത്തിന്റെയും മദ്ധ്യേ നാലു ചെറിയ വിഗ്രഹങ്ങൾ നില്ക്കുന്നതായിക്കാണാം. കാള, അശ്വം, ഗജം, സിംഹം എന്നിവയുടേതാണ് അവ. ആ മൃഗങ്ങളുടെ മദ്ധ്യത്തിലായിട്ടാണു് ധമ്മചക്രം സ്ഥിതി ചെയ്യുന്നതു്. ഇവിടെവെച്ചാണ് ബുദ്ധദേവൻ ധൎമ്മപ്രചാരം ആരംഭിച്ചതെന്നു് ഈ ചക്രം സൂചിപ്പിക്കുന്നു.
സിംഹങ്ങളുടെ ഉപരിഭാഗത്തിലും ഒരു ധമ്മചക്രമുണ്ടായിരുന്നുപോൽ. കാലാന്തരത്തിൽ അതു നഷ്ടമായതാണ്. അതിന്റെ ഭഗ്നാവശേഷങ്ങൾ സ്തംഭത്തിന്റെ ചുവട്ടിൽനിന്നു കണ്ടുകിട്ടുകയുണ്ടായി.
മൃഗങ്ങളുടെ ഇത്രയും സുന്ദരവും സ്വാഭാവികവും സജീവവുമായ വിഗ്രഹങ്ങൾ ഈ പ്രാചീനശില്പത്തോടു കിടപിടിക്കത്തക്കതായി ലോകത്തിന്റെ മറെറാരു ഭാഗത്തിലും കാണപ്പെട്ടതായി അറിയുന്നില്ലെന്നു പുരാതത്വ വേദികൾ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്.
ഭാരൂത്ത്, സാംചി, അമരാവതി എന്നിവിടങ്ങളിലെ സ്തൂപങ്ങളും ബുദ്ധഗയയിലെ പ്രാചീനഭാവശേഷളും സ്മരണീയങ്ങളത്രേ. ഭാരൂത്തിലേയും സാംചിയിലേയും സ്തൂപങ്ങളുടെ ചുറ്റും ശിലകൊണ്ടുള്ള പുറമതിലുകളുണ്ടു്