അനന്തരം പടിപടിയായി കെട്ടിപ്പൊക്കിയ ഒരു മതിലിന്മേൽ സ്തംഭത്തിന്റെ തലവെച്ച്, അത് ഉയൎത്തിയുയൎത്തിയും കമ്പക്കയറുകൾകൊണ്ടു പലവിധത്തിൽ കെട്ടിപ്പൊന്തിച്ചും ഒടുക്കം അതു ഫിറോസ്ബാദിൽ സുദൃഢം സ്ഥാപിതമായി. അതിന്റെ അസ്തിവാരത്തിന്നടിയിൽ മുൻപറഞ്ഞ ആ ചതുരക്കല്ലും ഉറപ്പിക്കുകയുണ്ടായി. ഇതത്രേ ഈ സ്തംഭത്തിന്റെ സംക്ഷിപ്ത ചരിത്രം.
കേവലം ഒരു സ്തംഭം ഇത്രമാത്രം അകലെയുള്ള പല ഒരു സ്ഥലത്തു നീക്കം ചെയ്തു സ്ഥാപിക്കുവാൻ ഇത്രയുമധികം വിഷമമുണ്ടെങ്കിൽ അനേകം സംഭങ്ങൾ ദൂരസ്ഥലങ്ങളിലും കൊണ്ടുപോയി പ്രതിഷ്ഠിക്കുവാൻ അശോകൻ സാധിച്ചതെങ്ങിനെ എന്ന പ്രശ്നം ചിന്തകന്മാരെ ഇന്നും അലട്ടിക്കൊണ്ടിരിക്കയാണ്.
അശോകൻ തന്റെ വാഴ്ചക്കാലത്തിൽ 84,000 സ്പസ്തംഭാദികൾ നിമ്മിച്ചതായി ഐതിഹ്യം കാണുന്നു. കപിശാനഗരത്തിലും കാബൂൾനദിയുടെ കരയിലും കാശ്മീരദേശത്തിലും അദ്ദേഹത്താൽ പണി ചെയ്യപ്പെട്ട അത്ഭുതകരങ്ങളായ നിൎമ്മാണങ്ങളെപ്പറ്റി ആദ്യം പറഞ്ഞുവല്ലൊ.
അന്നത്തെ ശിലാസ്തംഭത്തിന്റെ ഒരുത്തമമാതൃക ചമ്പാരൻ ജില്ലയിലെ നന്ദനഗാം എന്നഗ്രാമത്തിൽ കാണാം. അതിന്നു 3 അടി ഉയരമുണ്ട്. നല്ലമാർദ്ദവമുള്ള ശിലകൊണ്ടാണ് അതുണ്ടാക്കപ്പെട്ടതു്. വൃത്താകാരത്തിലുള്ള ആ സംഭത്തിന്റെ അടിവണ്ണം 86 അംഗുലവും ശിഖരത്തിന്നടുത്തുള്ളവണ്ണം 22 അംഗുലവുമാണ്. മുകളിലോട്ടു പോകുംതോറും അതിന്റെ വണ്ണം കുറഞ്ഞുകൊണ്ടിരുന്നുവെന്നും ഇതിൽനിന്ന് അനുമാനിക്കാമല്ലൊ. അത