എങ്ങിനെ വിദൂരസ്ഥലങ്ങളിൽ നിക്കം ചെയ്തു എന്നതും ഇന്നത്തെ ശില്പികളെ അമ്പരപ്പിക്കുന്നു.
സുൽത്താൻ ഫിറോസ്ഷാ അശോകനിൎമ്മിതങ്ങളായ മൂന്നു സ്തംഭങ്ങൾ പറിച്ചെടുത്തു ദൽഹിയിൽ നീക്കം ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അവയിൽ ഒന്നിനെപ്പറ്റിയുള്ള ഒരു സംക്ഷിപ്തവിവരണം ഇവിടെ കൊടുക്കാം:-
സുൽത്താൻ ഫിറോസ്ഷാ ഏ. ഡി. 1856-ൽ തൻ ദ്വിഗ്വിജയം കഴിഞ്ഞു അമ്പാലജില്ലയിൽ പൎയ്യടനം ചെയ്തപ്പോൾ തോപ്ര എന്ന കുന്നിൻപ്രദേശത്തുകണ്ട ഒരു അശോകസ്തംഭം അദ്ദേഹത്തെ അത്ഭുതചിത്തനാക്കിത്തീർത്തു. ഇതു ദൽഹിയിൽ കൊണ്ടുവന്നു സ്ഥാപിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷെ എങ്ങിനെ തന്റെ അഭിലാഷം പൂർത്തിയാകും എന്ന കാൎയ്യമാണ് അദ്ദേഹത്തെ വിഷമിപ്പിച്ചത്. ആ സ്ഥലം ദൽഹിയിൽനിന്നു 180 നാഴിക അകലേയാണ്. സുൽത്താൻ ധൈൎയ്യമവലംബിച്ചു, ആ സ്തംഭം നീക്കം ചെയ്യുന്നതിന്നു ആവശ്യകമായ എല്ലാ സാധനസാമഗ്രികളോടും കൂടി ഹാജരാകുവാൻ അമ്പാലയിലെ നാട്ടുകാരോട് ആജ്ഞാപിച്ചു. ഈ കാൎയ്യത്തിൽ വേണ്ടുന്ന എല്ലാ സാഹായ സഹകരണങ്ങളും നൽകുവാൻ കുതിരപ്പടയടക്കമുള്ള തന്റെ സൈന്യത്തിന്നും സുൽത്താൻ കല്പനകൊടുത്തു. വിളംബംവിനാ ബഹുസഹസ്രം ആളുകൾ വിവിധങ്ങളായ പണിക്കോപ്പുകളോടുകൂടി വന്നുതുടങ്ങി. അനേകം ഉന്നച്ചാക്കുകളും അവിടെ എത്തിച്ചേൎന്നു.
പ്രഭാതത്തിൽ പ്രവൃത്തിയാരംഭിച്ചു. സ്തംഭത്തിന്നു ചുറ്റും ഉന്നച്ചാക്കുകൾ നിറഞ്ഞുകഴിഞ്ഞു. സ്തംഭത്തി