രായ വിദേശീയശക്തികളുടെ പല ആക്രമണങ്ങൾ ഹേതുവായി, വിദേശീയസമ്പ്രദായങ്ങളും ഭാവഭേദങ്ങളും ആദൎശവിശ്വാസങ്ങളും ഭാരതീയജീവിതത്തിൽ എന്നപോലെ ശില്പകലയിലും അങ്കിതമായി. ഹിന്ദുക്കളുടെ വിവിധങ്ങളായ ദശനശാസ്ത്രങ്ങളും ധാമ്മികവിശ്വാസങ്ങളും വേദങ്ങളേയും ഉപനിഷത്തുകളെയും അവലംബിച്ചുനില്ക്കും വിധം വ്യത്യസ്തരീതിയിലും കാലങ്ങളിലും ആവിഭവിച്ച ശില്പകലയും ഭാരതീയരുടെ പുരാതനമായ ആദശത്തെ കൈക്കൊണ്ടുതന്നെ നിന്നു. ശില്പകലയിൽ മാത്രമല്ല, എല്ലാ കാൎയ്യത്തിലും ആദശത്തെ പുലത്തിയവരായിരുന്നു പ്രാചീന ഭാരതീയർ. ലൌകികജീവിതത്തിലും ലൌകികകാളിലും പ്രായേണ അവർ ഉദാസീനരായിരുന്നു എന്നു വേണം പറവാൻ.
അന്നത്തെ ശില്പകാരന്മാർ ലോകത്തിലെ സാധാരണവസ്തുക്കളെസ്സംബന്ധിച്ചു അത്ര ശ്രദ്ധിച്ചിരുന്നില്ല. അവരുടെ സവ്വപ്രധാനമായ ഉദ്ദേശം ദേവാലയങ്ങളും ദേവപ്രതിമകളും ചിത്രങ്ങളും നിമ്മിക്കുകയായിരുന്നു. മാനവജീവിതത്തെയും മാനുഷവിഗ്രഹത്തെയും ചിത്രീകരിക്കുന്ന കായത്തിൽ അവർ വിമുഖരായിരുന്നു. ശുക്രനീതിയും അവരെ അനുകൂലിക്കുന്നതു നോക്കുക:-
അപി ശ്രേയസ്കരംനൃണാം ദേവബിംബമലക്ഷണം
സലക്ഷണം മൎത്ത്യബിംബം നഹി ശ്രേയസ്കരം സദാ.
ഇങ്ങനെ ദേവബിംബം അലക്ഷണമായാൽക്കൂടിയും ശ്രേയസ്കരമായും മത്സ്യബിംബം എത്രതന്നെ ലക്ഷണയുക്തമായാലും ശ്രേയസ്സരമല്ലാതായും വന്നു. ഇന്നേവരെ ലഭിച്ചിട്ടുള്ള പ്രാചീനഭാരതത്തിലെ വിഗ്രഹങ്ങൾ മുഴുവനും തന്നെ എന്നുപറയാം, വല്ല ദേവീ