ദന്തനിൎമ്മിതപദാൎത്ഥങ്ങൾ, രത്നവും വെള്ളിയും സ്വൎണ്ണവുംകൊണ്ടുണ്ടാക്കിയ മിന്നിത്തിളങ്ങുന്ന ആഭരണങ്ങൾ മുതലായവ നഗരങ്ങളിൽ ധാരാളമായി വിൽക്കപ്പെട്ടു വിദേശങ്ങളുമായും ഇവയുടെ വ്യാപാരം നടന്നിരുന്നു.
കച്ചവടത്തിൽ പദാർത്ഥങ്ങൾ തന്നെ കൈമാറുന്ന സമ്പ്രദായം പണ്ട് നടപ്പുണ്ടായിരുന്നതു മൗൎയ്യകാലത്തിൽ കുറഞ്ഞു കുറഞ്ഞു വന്നതായും നാണയങ്ങളുടെ പ്രചാരം അധികമധികമായിത്തീൎന്നതായും കാണുന്നുണ്ടു്. സ്വണ്ണം, വെള്ളി, ചെമ്പു് മുതലായ ലോഹങ്ങൾകൊണ്ടു് ആദ്യമായി നാണയങ്ങൾ. നിൎമ്മിച്ചതു ചന്ദ്രഗുപ്തമൗൎയ്യനാണെന്നും അവയുടെ പ്രചാരം വൎദ്ധിച്ചുവന്നതു അശോതന്റെ കാലത്തിലാണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ടു. കൎഷം; നിഷ്കം, സുവൎണ്ണം എന്നറിയപ്പെട്ട പൊൻനാണയങ്ങളും കൎഷാപണം എന്ന വെള്ളിപ്പണവും കംസ, പാദ, മാഷ, കാകണിക എന്ന ചെമ്പുനാണയങ്ങളും അന്നു പ്രചാരത്തിലുണ്ടായിരുന്നുപോൽ.
പ്രാചീനശില്പകല: പ്രാചീനഭാരതത്തിലെ ഭവനങ്ങളുടെയും വിഗ്രഹങ്ങളുടേയും അവശേഷിച്ച മാതൃകകളിൽ ഭാരതീയരുടെ ഒരായിരമാണ്ടിലെ ശില്പകലയുടെ ചരിത്രം ഉൾക്കൊള്ളുന്നുണ്ട്. രണ്ടായിരം കൊല്ലത്തിന്നപ്പുറമുള്ള ആ ചരിത്രവസ്തുക്കൾ നമ്മുടെ ശില്പകലയുടെ ഉന്നതിയേയും അവനതിയേയും കുറിക്കുന്നു. ആ കാലഘട്ടത്തിൽ പശ്ചിമോത്തരഭാരതത്തിൽ പ്രവേശിച്ച വിഭിന്ന