ഇനി നഗരങ്ങളെപ്പറ്റിപ്പറയാം. മൗൎയ്യകാലത്തിലെ ഭരണപദ്ധതി'യിലെ നഗരഭരണവിഭാഗത്തിൽനിന്നും ഇതിന്റെ ഒരു സംക്ഷിപ്ത ചിത്രം നിങ്ങൾ കണ്ടിരിക്കുമല്ലൊ. അതിൽ കൊടുക്കാത്ത ചില സംഗതികൾ മാത്രമാണ് ഇവിടെ എടുത്തു പറയുന്നതു്.
ഓരോ നഗരവും ഉറപ്പേറിയ ഒരു പുറമതിലിനാൽ ചുറ്റപ്പെട്ടിരിക്കും. നഗരത്തിന്റെ നാലു ഭാഗത്തും ഓരോ പ്രവേശദ്വാരം (gate) ഉണ്ടായിരുന്നു. ഈ ഗെയിററുകൾ നാലുഭാഗത്തുമുള്ള പ്രധാനരാജമാഗ്ഗങ്ങളുമായി ബന്ധപ്പെട്ടുനിന്നു. നഗരത്തിൽ തെരുവുകളും വലിയ വലിയ കെട്ടിടങ്ങളുമുള്ള മഹല്ലുകൾ എന്നു പറയുന്ന നഗരവിഭാഗങ്ങളും അടങ്ങിയിരുന്നു. ഓരോ മഹല്ലയിലും പ്രത്യേകതൊഴിൽ വിഭാഗത്തിൽപ്പെട്ടവരാണ് പാൎക്കുക. അവരുടെ വ്യാപാരസ്ഥലങ്ങളും വ്യവസായശാലകളും അതിന്നു തൊട്ടുതന്നെ ഉണ്ടായിരിക്കും. തന്തുവായൻ, ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, ചായം മുക്കുന്നവൻ, ശില്പി മുതലായ വിവിധവയ്ക്കാം വേറെവേറെ മഹല്ലകളുണ്ടാകും. ഇവിടെയുള്ള അങ്ങാടികളിൽ വസ്ത്രം, എണ്ണ, പച്ചക്കറികൾ, ഫലമൂലങ്ങൾ, നാനാതരം പുഷ്പങ്ങൾ മുതലായവയും സ്വൎണ്ണവും വെള്ളിയുംകൊണ്ടുള്ള പലവിധ ആഭരണങ്ങളും മറ്റു പദാർത്ഥങ്ങളും വിലപ്പെടും.
നാനാപ്രകാരത്തിലുള്ള സുന്ദരങ്ങളും സുഖപ്രദങ്ങളും സൌരഭ്യവാഹികളുമായ പുഷ്പലതാദികളാലും നിറപ്പകിട്ടുള്ള വിചിത്രഫലങ്ങളാലും മോഹനങ്ങളായ ഉദ്യാനങ്ങൾ നഗരത്തിന്നു അഴകുകൂട്ടി. സപ്തഭൂമികപ്രാസാദങ്ങളുടെ ഉല്ലേഖങ്ങൾ ജാതകകഥകളിൽ പലേടത്തും കാണുന്നതു കൊണ്ട് ഏഴുനിലമാളികകളുള്ള നഗരങ്ങൾ അന്നുണ്ടാ