കളൊ കുളങ്ങളൊ കിണറുകളൊ ഉണ്ടായിരിക്കും. വയലുകളിൽ വെള്ളം പങ്കിട്ടുകൊടുക്കുന്നതു ഗ്രാമത്തലവൻ മേൽനോട്ടത്തിൽ നിയമാനുസാരമാകുന്നു. ഒരു കൎഷകന്നു് അവൻ വയൽ വേലികെട്ടി വേർതിരിക്കാൻ പാടുള്ളതല്ല. ഒരു ഗ്രാമത്തിലെ കൃഷിഭൂമി മുഴുവൻ അടക്കം ചെയ്തുകൊണ്ടു ഒരു പൊതുവേലിയോ കിളയോ ഉണ്ടായിരിക്കും.
ഗ്രാമത്തിലെ കുടുംബങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ചാണ് കൃഷിഭൂമി വിഭജിക്കപ്പെടുക. കൊയ്ത്തുകാലത്ത് ഓരോ കുടുംബവും അവനവന്റെ വീതത്തിൽപെട്ട വിളവു കൊയ്തുകൊണ്ടു പോകുന്നു. വിളവിന്മേൽ മുഴുവൻ പഞ്ചായത്തിനു് അധികാരമുണ്ട്. യാതൊരു കൎഷകനും അവൻ വിളവു മറെറാരാൾക്കു വിറ്റുകൂടാ. പക്ഷെ ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയുണ്ടെങ്കിൽ അങ്ങിനെ ചെയ്യാം.
ഒരു കുടുംബത്തലവൻ മരണാനന്തരം അവൻറ വിളവിന്നും സ്വത്തിന്നും അവകാശി അവന്റെ മൂത്തമകനാകുന്നു. സ്വത്ത് ഓഹരിവെക്കേണ്ടതായി വരുമ്പോൾ പുത്രന്മാരെല്ലാം അതിൽ സമാവകാശമുണ്ടായിരിക്കും. എന്നാൽ പെൺമക്കൾക്ക് അവരുടെ ആഭരണങ്ങളിലും വസ്ത്രാദികളിലും ഉള്ള അവകാശമല്ലാതെ പിതൃസ്വത്തിൽ യാതൊരു പങ്കുമില്ല. പക്ഷെ മാതാവിന്റെ സ്വത്തിന്മേൽ അവക്ക് അധികാരാവകാശങ്ങൾ ഉണ്ട്. എന്നിരുന്നാലും കൃഷിഭൂമിയുടെമേൽ സ്ത്രീകൾക്കു യാതൊരു അവാകാശവുമുണ്ടായിരുന്നില്ല.
മേച്ചൽസ്ഥലത്തിന്റെയൊ വനത്തിന്റെയൊ യാതൊരു അംശവും യാതൊരാൾക്കും വിലകൊടുത്തു