ആയിരിക്കും. ചില പ്രത്യേകകാരണത്താൽ ചില ഗ്രാമങ്ങളെ കരത്തിൽനിന്നു ഒഴിവാക്കാറുണ്ടു്. ശ്രീബുദ്ധൻറ ജന്മം പ്രമാണിച്ചു് അശോകമഹാരാജാവു ലുംബിനി ഗ്രാമത്തെ കരത്തിൽ നിന്നെഴിവാക്കിയത് ഇവിടെ സ്മരണീയമാണ്.
ഗ്രാമത്തിൽ ജനങ്ങൾ പാത്തുവന്നത് ഒരു സംഘമായിട്ടാണെന്നു പറയാം. എല്ലാ വീടും തൊട്ടുതൊട്ടു കിടന്നു. അങ്ങിങ്ങായി വീതികുറഞ്ഞ ചില വീഥികളുമുണ്ടാകും. ഓരോ ഗ്രാമത്തിലും 30 മുതൽ 100 വരെ കുടുംബങ്ങൾ വസിച്ചിരുന്നതായിട്ടാണ് കാണുന്നതു്. നഗരത്തിന്നടുത്ത ഗ്രാമത്തെ ജാനപദഗ്രാമമെന്നും അതിത്തിപ്രദേശത്തിൽ കിടക്കുന്ന ഗ്രാമത്തെ പ്രാന്തഗ്രാമമെന്നും പറയും. ഗ്രാമത്തിനു ചുറ്റും കൃഷിഭൂമിയും അതിനടുത്തുതന്നെ മേച്ചൽ സ്ഥലവും ഉണ്ടായിരിക്കും, മേച്ചൽ സ്ഥലത്തിന്റെ സമീപം ചില വനങ്ങളും ഉണ്ടാകാറുണ്ടു. മേച്ചിൽ സ്ഥലത്തിന്മേലും വനങ്ങളിന്മേലും എല്ലാ സമാവകാശമാണ്. അതുകൊണ്ടു പശുക്കളെ മേയ്ക്കുന്നതും വനങ്ങളിൽനിന്നു വിറകുവെട്ടുന്നതും ആൎക്കുമാവാം. ഗ്രാമത്തിലെ ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം കന്നുകാലികൾ ഉണ്ടായിരിക്കും. ആ ഗോക്കളെല്ലാം മേച്ചിൽ സ്ഥലത്തിൽ ഒപ്പം മേഞ്ഞുകൊണ്ടിരിക്കും. കൊയ്തു കഴിഞ്ഞാൽ കന്നുകാലികളെ പാടങ്ങളിൽ അഴിച്ചുവിടാറുണ്ട്. പാടങ്ങളിൽ വിത്തിട്ടാൽ ഇടയന്റെ സംരക്ഷണത്തിൽ മേച്ചൽ സ്ഥലത്തായിരിക്കും ഗോക്കൾ മേയുക.
പാടങ്ങളിൽ മുഴുവൻ ഒരേ സമയത്തിലാണു് വിത്തിടുക. ജലസേചനാൎത്ഥം ഗ്രാമപ്പഞ്ചായത്തുവക തോടു