ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ

ത്തിലെ ഫലമൂലങ്ങളും ആയിരിക്കും അവരുടെ ആഹാരം. ഭിക്ഷ യാചിച്ച് ഉപജീവനം കഴിക്കുന്നവരും അവരിൽ ഉണ്ടായെന്നു വരാം. മരവുരിയൊ ഇലകളൊ ധരിക്കുന്നവരും ഒന്നും ഉടുക്കാത്ത ദിഗംബര സന്യാസികളും അവരുടെയിടയിൽ ഉണ്ടാകും. അത്ഭുതകരമായ തപശ്ചൎയ്യയാലും നിരന്തരമായ ഐശ്വരചിന്തയാലും അമാനുഷികസിദ്ധികൾ നേടിയ പല മഹാത്മാക്കളും ജീവിച്ചുപോന്ന കാലമായിരുന്നു അത്.

അന്നു സെമിന്ദാരി സമ്പ്രദായം ഉണ്ടായിരുന്നില്ല. ഭൂമിയുടെ ഉടമ കൃഷിക്കാർ തന്നെ ആയിരുന്നു. ആണ്ടിലൊരിക്കൽ വിളവിൽ ദശാംശം (ഷഷ്ഠാംശമെന്നും ചതുൎസ്ഥാംശമെന്നും ചിലേടത്തു പറയുന്നുണ്ട്. അതു ഭൂമിയുടെ വകഭേദമനുസരിച്ചായിരിക്കാം) രാജഭോഗമായി കൊടുക്കണം. ഉടമയില്ലാത്ത ഭൂമിയുടേയും വനഭൂമിയുടേയും അവകാശാധികാരങ്ങൾ രാജാവിൽ ലയിച്ചു. അത്തരം ഭൂമികളെസ്സംബന്ധിച്ച് കാൎയ്യങ്ങൾ രാജാവിന്റെ ഇഷ്ടാനുസാരമാവാം. രാജകുമാരൻ ജന്മോത്സവം മുതലായ വിശേഷവസരങ്ങളിൽ കൃഷിക്കാർ രാജാവിന്നു ചില തിരുമുൽക്കാഴ്ചകൾ വെക്കാറുണ്ട്.

കൃഷിഭൂമിയുടെ പരിസരങ്ങളിലുള്ള വനങ്ങളിൽനിന്നു കൃഷിനാശം ചെയ്യുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടി അകറ്റേണ്ടുന്ന ചുമതല രാജാവിന്റേതാണ്. ഗ്രാമത്തിൽ കടന്നുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുന്ന വ്യാഘ്രാദി ദുഷ്ടജന്തുക്കളെയും വേട്ടയാടി നശിപ്പിക്കാറുണ്ട്.

രാജഭോഗമായി കൊടുക്കേണ്ടും വിളവു തിട്ടപ്പെടുത്തുന്നത് ഗ്രാമപ്പഞ്ചായത്തോ അല്ല മഹാമാത്യനോ

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/75&oldid=237382" എന്ന താളിൽനിന്ന് ശേഖരിച്ചത്