ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Samrat Asokan.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഴാം അദ്ധ്യായം

യാണ് തേടുക. സ്വജാതിയിലുള്ള കന്യകയെ പാണിഗ്രഹണം ചെയ്യാൻ അവർ ചിലപ്പോൾ പുത്രനെ ഉപദേശിച്ചെന്നും വരാം. പക്ഷെ ഈ വിഷയത്തിൽ പുത്രന്റേയോ പുത്രിയുടേയോ ഹിതത്തെ അവർ അന്വേഷിക്കുക പതിവില്ല. മാതാപിതാക്കന്മാരുടെ തീരുമാനത്തെ പുത്രനോ പുത്രിയോ നിഷേധിക്കുകയില്ലെന്നാണ് വെയ്പ്.

എന്നാൽ സമാനജാതിയിൽ അല്ലാത്ത പല വിവാഹബന്ധത്തെപ്പറ്റി ജാതകകഥകളിലും കാണാം. ക്ഷത്രിയനായ കോസലരാജാവു ഒരു ശ്രൂദ്രസ്ത്രീയെ വിവാഹം ചെയ്യുന്നതും അവളുടെ മകൻ ക്ഷത്രിയരാജാവായിത്തീരുന്നതും ഭദ്ദസാലജാതകത്തിൽ കാണുന്നു. ദൃഷ്ടാന്തമായി മറ്റും പല കഥകൾ എടുത്തുദ്ധരിക്കാവുന്നതാണ്. വിജാതിയവിവാഹം അന്നു അപൂർവ്വമായിരുന്നില്ല എന്നുള്ളതിലേക്കും ഇത്തരം കഥകൾ സാക്ഷ്യം വഹിച്ചു നില്ക്കുന്നു.

പല തരത്തിലുള്ള താപസന്മാരെയും സന്യാസികളേയും ശ്രമണന്മാരേയും അന്നിവിടെ കണ്ടതായി യവനന്മാർ ചിത്രീകരിക്കുന്നു. ഇവരിൽ ജടാധാരികളും ശിരസ്സ് മുണ്ഡനം ചെയ്തവരും താടി നീട്ടിയവരും ദേഹത്തിൽ മുഴുവൻ ഭസ്മം പൂശി നടന്നവരുമായ എല്ലാത്തരം സന്യാസികളും താപസന്മാരും ഉൾപ്പെടും. അവർ ഘോരാരണ്യങ്ങളിലൊ ആരാമങ്ങളിലൊ വൃക്ഷസമൂഹങ്ങളുടെ ഛായയിലൊ ആണ് നിവസിച്ചിരുന്നത്. പൎണ്ണശാലകളിലൊ ഗുഹകളിലൊ വൃക്ഷ കോടരങ്ങളിലൊ വസിക്കുന്ന സന്യാസികളുമുണ്ട്. വെറും നിലത്തു കിടന്നുറങ്ങുന്നവരും ഇലകളോ മാന്തോലോ പുലിത്തോലോ വിരിച്ച് അതിൽ ശയിക്കുന്ന സന്യാസികളും ദുൎല്ലഭമല്ല. കാട്ടാറിലെ ജലവും വന

"https://ml.wikisource.org/w/index.php?title=താൾ:Samrat_Asokan.pdf/74&oldid=237388" എന്ന താളിൽനിന്ന് ശേഖരിച്ചത്