യവനന്മാരുടേയും മറ്റും തൂലികയിൽനിന്നു വ്യക്തമായിക്കാണാം. ഹിന്ദുക്കളും ജൈനരും ബൌദ്ധരുമടക്കമുള്ള
അന്നത്തെ ഭാരതീയജനത പരിഷ്കരീതിയിലുള്ള ജീവിതമാണ് നയിച്ചത്. ഇന്നത്തെപ്പോലെ അവർ ദുഃഖിതരോ ഉദാസീനരോ ആയിരുന്നില്ല. ചില ഉത്സവകാലങ്ങളിൽ അവർ അമിതവ്യയം ചെയ്തിരുന്നുവെങ്കിലും ഭക്ഷണപാനീയാദികളിൽ സാധാരണമായി മിതവ്യയശീലരായിരുന്നു. അന്ന് ഭാരതത്തിൽ സർവ്വത്ര ധമ്മശാലകളും ധമ്മാശുപത്രികളും ഭോജനാലയങ്ങളും ഉണ്ടായിരുന്നു എന്നതു പ്രസിദ്ധവുമാണല്ലൊ. അപൂര്വ്വമായി ചില ഭ്യൂതഗൃഹങ്ങളും കാണാം. പ്രത്യേകസമുദായങ്ങളിലെ ശില്പകാരന്മാർ ഒത്തുചേരുന്ന പഞ്ചായത്തുകൾ അഥവാ സമ്മേളനസ്ഥലങ്ങൾ അങ്ങിങ്ങായി സ്ഥിതി ചെയ്തു. നൎത്തകന്മാർ, ഗായകന്മാർ, വിനോദപ്രദൎശകന്മാര് മുതലായവരും അന്നു ദുർലപ്രഭമല്ല. നാടകശാലകളും നൃത്യഗ്രഹങ്ങളും ചില ഗ്രാമങ്ങളിൽ നിൎമ്മിക്കപ്പെട്ടു. വമ്പിച്ച വിനോദപ്രകടനമോ മല്ലയുദ്ധമോ വല്ലേടത്തും ഉണ്ടാകുന്നപക്ഷം മഹാരാജാവും പരിവാരസമേതനായി അതിൽ സംബന്ധിക്കാറുണ്ട്. ജീവിതായോധനത്തിൽ ആനന്ദത്തിനും ആമോദത്തിനുമുള്ള ഏപ്പാടുകൾ അന്നുണ്ടായിരുന്നുവെന്നതിനും ഇത്തരം സംഗതികൾ തെളിവു നൽകുന്നു. തത്വചിന്തകന്മാരേയും അന്നിവിടെ കാണുന്നുണ്ട്. ഭിക്ഷുക്കളും സന്യാസികളും വാനപ്രസ്ഥരും വൈരാഗികളുമെല്ലാം ജനസമുദായത്തെ സേവിച്ചുകൊണ്ടും അന്നു നിലകൊണ്ടുവെന്നുള്ളതും ഇവിടെ സ്മരണീയമത്രേ.
താൾ:Samrat Asokan.pdf/69
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമ്രാട്ട് അശോകൻ