കരമാണ്. ഇന്നത്തെ പ്രാണിദ്രോഹനിവാരണസംഘത്തിൻറ ചുമതലകൾ അന്നത്തെ ഉദ്യോഗസ്ഥന്മാർ വഹിച്ചിരുന്നുവെന്നു് അനുമാനിക്കാം.
പശുക്കളുടെ മേച്ചൽ സ്ഥലത്തിനും ചില വ്യവസ്ഥകളുണ്ടായിരുന്നു. ഒരു സ്ഥലത്തുതന്നെ ആണ്ടിൽ മുഴുവനും കാലിമേയ്ക്കുന്നതിന്നു സൌകൎയ്യമില്ലെങ്കിൽ ചില ഋതുക്കളിൽ പ്രത്യേകമേച്ചൽ സ്ഥലങ്ങൾ ഉപയോഗിക്കാം. മേൽസ്ഥലത്തിലെ പശുക്കളുടെ രക്ഷാകാൎയ്യം അവിടെ നിയമിതരായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലാണ് പെട്ടതു്. പശുരക്ഷാൎത്ഥം ഇവിടങ്ങളിൽ അനേകം നായാട്ടുനായ്ക്കളെ വളർത്താറുണ്ട്. ചോരന്മാരിൽ നിന്നും വന്യമൃഗങ്ങളിൽനിന്നും പശുക്കളെ രക്ഷിക്കാൻ ഈ നായാട്ടുനായ്ക്കളെ ഉപയോഗിച്ചുവന്നു.
അവിചാരിതമായി വനത്തിൽ വല്ല ഭയാശങ്കയ്ക്കും സംഗതിയാകുന്നപക്ഷം മേച്ചൽസ്ഥലരക്ഷകൻ ശംഖനാദം മുഴക്കിയോ, പെരുമ്പറയടിച്ചോ, പ്രാവുകൾമുഖേന വൎത്തമാനമയച്ചോ, കാട്ടിൽ അഗ്നി ജ്വലിപ്പിച്ചോ ഉയർന്ന മരങ്ങളിന്മേലോ പർവ്വത മുകളിലോ ഉദ്യോഗസ്ഥന്മാക്കു സൂചന നൽകി രക്ഷാമാർങ്ങൾ തേടും. മേച്ചൽസ്ഥലത്തിലെ ഓരോ പശുവിന്റെയും കഴുത്തിൽ ഓരോ മണി കെട്ടിയിരിക്കും. കൂട്ടം തെറ്റിപ്പോകുന്ന പശുക്കളെ എളുപ്പം കണ്ടുപിടിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതു്.
സൎക്കാരിന്റെ രക്ഷയിൽ സ്ഥിതിചെയ്ത ചില വനങ്ങളിൽ നിരവധി പശുക്കൾ സ്വതന്ത്രമായി സഞ്ചരിച്ചു മേഞ്ഞുവന്നു. ഇങ്ങിനെ മേയുന്ന സകല പശുക്കളു